█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █


പെണ്ണിന്റെ ആവശ്യം അറിയാത്തൊരു ഭര്‍ത്താവ്
പൊണ്ണന്‍ അവനാളവളുടെ തെറ്റിന്റെ കര്‍ത്താവ്
അവസരമാണാവശ്യത്തിന്റെ മാതാവ്
അതിനിടം കൊടുക്കുന്നവന്‍ വിഡ്ഡികളുടേ നേതാവ്
കേള്‍ക്കുന്നില്ലേ നമ്മള്‍ കാണുന്നില്ലേ
സംഭവമതുമിതുമവിഹിതം പലതും നടന്നിട്ടില്ലേ..
ഇപ്പോഴും നടക്കുന്നില്ലേ.. ഇനിയും നടക്കുകില്ലേ..

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജമീല്‍ എന്ന അനശ്വരഗായകന്‍ ഇങ്ങനെ ഒരു ഗാനമാലപിക്കുമ്പോള്‍ സംഭവങ്ങള്‍ ഒറ്റപ്പെട്ടതായിരുന്നെങ്കില്‍ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്ന വേദനാജനകമായ വാര്‍ത്തകളാണു വന്നുകൊണ്ടിരിക്കുന്നത്. അവ ഓരോന്നും കുഴി ബോംബ് പോലെ പൊട്ടിത്തെറിക്കുന്നത് സര്‍ വ്വ സുഖങ്ങളും വെടിഞ്ഞ് കുടുംബത്തിനു വേണ്ടി അധ്വാനിക്കാന്‍ കടല്‍ കടന്ന പതിനായിരങ്ങളുടെ ഇടനെഞ്ചിലാണു.

ടെലിഫോണിലൂടെ ഒഴുകിയെത്തുന്ന അവളുടെ സ്വരത്തിന്റെ ബലത്തില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കുന്ന, ഫോണ്‍ വെക്കാന്‍ നേരം നനഞ്ഞ പടക്കം പൊട്ടുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്ന ശബ്ദങ്ങളില്‍ വികാരം ശമിപ്പിക്കുന്ന പ്രവാസികള്‍. അങ്ങേ തലക്കല്‍ കഴുത്തില്‍ താലിച്ചരടുണ്ടായിട്ടും ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിധവയായി ജീവിക്കാന്‍ വിധിക്കപ്പെട്ടവള്‍. കണ്ണീരില്‍ കുതിര്‍ന്ന അവളുടെ തലയിണകള്‍ക്ക് നിദ്രാരഹിതവും മനസ്സ് പിളര്‍ക്കുന്നതുമായ ഒട്ടേറെ കഥകള്‍ പറയാനുണ്ടാകും.

പ്രവാസികളുടെ ഭാര്യമാരുടെ മേല്‍ കഴുകന്‍ കണ്ണുകളുമായി നിരവധി പേറ് വട്ടം കറങ്ങുന്നുണ്ടാവും. അത് ഏത് നാട്ടിലായാലും. എന്നും ആശ്രയിക്കാറുള്ള ഓട്ടോ ഡ്രൈവറും, വല്ലപ്പോഴും സഹായത്തിനായ് അഭ്യര്‍ത്ഥിക്കാറുള്ള അയലത്തെ ചേട്ടനും എപ്പോഴും കുശലാന്യേഷണവുമായി കോളിംഗ് ബെല്‍ അടിക്കുന്ന അകന്ന ബന്ധുവും വാരിക്കോരി കടം തരാറുള്ള അയലത്തെ പീടികക്കാരനും എല്ലാം ചിലപ്പോഴെങ്കിലും വാക്കുകളില്‍ നീലം കലര്‍ത്തും. ഒരു പ്രാവശ്യം സഞ്ചരിച്ച ഓട്ടോകാരനെ പിന്നീട് കണ്ടാല്‍ ഒന്നു ചിരിച്ചാല്‍ അത് മതി. അതിനെ അവനൊരു അനുമതിയായി കണക്കാക്കും. അടുത്ത ഓട്ടത്തില്‍ അവന്‍ മൊബൈല്‍ നമ്പറും കരസ്ഥമാക്കും. പിന്നെ ആ വീട്ടിലെ സകല ഓട്ടങ്ങള്‍ക്കുള്ള വിളികളും മിസ്ഡ് കോളായി അവന്റെ മൊബൈലിലെത്തും. ഭര്‍ത്താവിന്റെ ഡ്റാഫ്റ്റ് വന്നാല്‍ അവനോടൊപ്പം ബാങ്കിലേക്ക്, പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങി കൂട്ടുമ്പോഴേക്കും നേരം ഉച്ചയാകും. പിന്നെ ഒരുമിച്ച് ഏതെങ്കിലും ഹോട്ടലിലേക്ക്. ഉച്ചഭക്ഷണത്തിനു ശേഷം തുണിക്കടയില്‍ കയറിയിറങ്ങി വരുമ്പോഴേക്കും നേരം സന്ധ്യ. പിന്നെ ഇനി അടുക്കളയില്‍ കയറാന്‍ സമയമില്ലല്ലോ എന്നാലോചിച്ച് അത്താഴം പാഴ്സലും വാങ്ങി വീട്ടിലേക്ക്. ഉമ്മറത്ത് സ്കൂള്‍ വിട്ട് വന്നിരിക്കുന്ന കുട്ടികള്‍.. ഓട്ടോക്കാരന്‍ മനസില്ലാ മനസ്സോടേ തിരിച്ചു പോകും. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍.

കുറച്ച് കാലം മുന്‍പ് വരെ ഒളിച്ചോടിയിരുന്നത് കുമാരീ കുമാരന്മായിരുന്നെങ്കില്‍ ഈ അടുത്ത കാലത്തായി വിവാഹിതരാണു ഒളിച്ചോട്ടത്തില്‍ മുന്നില്‍. അവളെ വിരല്‍ തുമ്പില്‍ കിട്ടാന്‍ വേണ്ടിയാണു ഒരു മൊബൈല്‍ ഫോണ്‍ അവന്‍ ഗള്‍ഫില്‍ നിന്നും കൊടുത്തയച്ചത്. അവസാനം കുട്ടിയേ ഉറക്കിക്കിടത്തി അയലത്ത് ടവര്‍ നിര്‍മാണത്തിനു വന്ന രഹസ്യകാമുകനുമായി അവള്‍ ഒളിച്ചോടുമ്പോള്‍ ആ മൊബൈലില്‍ നിന്നു തന്നെ അവള്‍ എസ് എം എസ് അയച്ചു, തന്റെ പിതാവിനു. ഞാനെന്റെ കാമുകന്റെ കൂടേ പോകുന്നെന്ന്.

ഇങ്ങനെ കൂടെ പോകുന്നവര്‍ പലരും അകപ്പെടുന്നത് വലിയ ചതിക്കുഴികളിലായിരിക്കും. കൂടെ പോകാതെ തന്നെ ആവശ്യം നല്‍കാന്‍ വിധിക്കപ്പെട്ട പലരും ഉണ്ട്. ഇവിടേയും വില്ലന്‍ വേഷം മൊബൈലിനു തന്നെയാണു. അല്ലെങ്കില്‍ ഇന്റര്‍നെറ്റ്. രഹസ്യമായി പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളും അവളെ വിലപേശാന്‍ അവന്മാര്‍ ആയുധമാക്കുന്നു. ഇതിനു അവസരം സൃഷ്ടിക്കുന്നത് നേരും പതിരും തിരിച്ചറിയാതെ എല്ല്ലാവരേയും കണ്ണടച്ചു വിശ്വസിക്കുന്ന സഹോദരിമാരാണു. നമ്മുടെ ഗ്രാമങ്ങളുടെ വിശുദ്ധിയെല്ലാം നഷ്ടമായിരിക്കുന്നു, സകല മേഖലയിലും. മാനുഷിക സാമൂഹിക മൂല്യങ്ങള്‍ക്കെല്ലാം ആധുനിക യുവത പുല്ലുവില പോലും കല്പ്പിക്കുന്നില്ല. അവിഹിത ബന്ധങ്ങള്‍ വരുത്തിവെയ്ക്കുന്ന, എത്ര മൂടി വെച്ചാലും വീര്‍ത്തു വീര്‍ത്തു വരുന്ന സത്യങ്ങള്‍ക്കുള്ള പ്രതിവിധികള്‍ മണിക്കൂറില്‍ നാലും അഞ്ചും തവണ സീരിയലുകളുടെ ഇടവേളകളില്‍ സഹോദരിമാര്‍ക്കു മുന്നിലെത്തുന്നുണ്ട്.. പിന്നെന്തു പേടിക്കാന്‍..

മതത്തിന്റെയ്യും കൂട്ടകുടുംബത്തിന്റെയും ചട്ടക്കൂടുകളില്‍ വളര്‍ന്ന് നല്ലകുടുംബ ജീവിതം നയിക്കുന്ന അനേകാരയിരം കുടുംബിനികളുടെയും പ്രവാസി ഭാര്യമാരുടേയും മുന്നില്‍ കാമവെറി പൂണ്ട കഴുകന്മാരുടെ കണ്ണുകള്‍ എത്തില്ല. ഭീഷണിയും പ്രലോഭനങ്ങളും ആ കലത്തില്‍ വേവില്ല എന്നവര്‍ക്കറിയാം. ഗള്‍ഫില്‍ നിന്നും വരുന്ന പണത്തിനു യാതൊരു മൂല്യം കല്പിക്കാതിരിക്കുക്കയും ധൂര്‍ത്തിന്റെയും ആധുനിക വാണ്യജ്യ താല്പര്യങ്ങളുടെ മോഡേണിസം ഇഷ്ടപ്പെടുകയും ചെയ്യുന്ന ചേച്ചിമാര്‍ക്കും താത്തമാര്‍ക്കും അറിയില്ല-
നിങ്ങള്‍ക്കുള്ള അടിപ്പാവാട വരെ നിങ്ങള്‍ക്കിഷ്ടപ്പെട്ട നിറം നോക്കി പെട്ടിയില്‍ കെട്ടി കൊണ്ടു വരുന്ന ഭര്‍ത്താവിന്റെ മനോവേദനകള്‍. ലിപ്സിക്കിനായി നിങ്ങള്‍ ഫാന്‍സികടയില്‍ കയറിയിറങ്ങുമ്പോള്‍ വെട്ടിവിയര്‍ക്കുന്ന പനിയിലും ഡോക്ടരെ കാണാതെ കൈയ്യിലുള്ള റിയാല്‍ കാത്തു സൂക്ഷിച്ച് മാസാമാസം മുറതെറ്റാതെ ഡ്രാഫ്റ്റെടുക്കാന്‍ ഓടുന്ന നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍..


മരുഭൂമിയിലെ ഓരോ മണല്‍ത്തരികള്‍ക്കുമറിയാം അവന്റെ വിയര്‍പ്പിന്റെ ഗന്ധവും രുചിയും. നിങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധം മറ്റൊരുത്തന്‍ ആനന്ദിക്കുമ്പോള്‍, അവിഹിതം പലതും അരങ്ങേറുമ്പോള്‍ നിശബ്ദനായിരിക്കുന്ന അവന്‍ മനസ്സറിഞ്ഞ് ശപിച്ചാല്‍ മതി. നൈമിഷിക സുഖങ്ങള്‍ തേടിയലഞ്ഞ സ്ത്രീജന്മങ്ങള്‍ എല്ലാം വെണ്ണീറാകാന്‍. പക്ഷേ പ്രവാസിക്കെന്നും ക്ഷമ കുന്നോളമാണു. അല്ലെങ്കില്‍ ഒരുത്തന്‍ പോലും മിസിരിയുടേയും അറബിയുടേയും കിര്‍കിര്‍ കേട്ട് ഒരു മാസം പോലെ ഇവിടെ നില്‍ക്കില്ല!!
 

2 comments:

  1. this is true,
    very sad sad,
    but if your family is relegious don't be afraid,

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.