എന്താ വിശേശം? സുകമല്ലെ?
പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ അറബികളില്‍ നിന്നും അന്യരാജ്യക്കാരില്‍ നിന്നുമൊക്കെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതമായിരുന്നു. പതിയെ പ്രവാസത്തിന്റെ കയ്പും ചൂരുമൊക്കെ അനുഭവിച്ചറിഞ്ഞ് നാളുകള്‍ ഒരുപാട് പിന്നിട്ടപ്പോള്‍ അനുഭവിച്ചറിയുകയായിരുന്നു.. മലയാളം മണലാരണ്യത്തില്‍ വളര്‍ന്നു പന്തലിച്ചതിന്റെ കായ്ഫലങ്ങള്‍...
കൂടെ ജോലിചെയ്യുന്ന മുഹമ്മദ് അല്‍ ജുനൈബി എന്ന സ്വദേശി. നാട്ടില്‍ എവിടെ? മലപ്പുറം അല്ല കോഴിക്കോട്? എന്ന് കാണുന്ന മലയാളികളോടൊക്കെ ചോദിക്കുമ്പോള്‍ മഹിമ ചൊരിയുന്നത് മലയാളത്തിലേക്കാണു. കൂടെ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നും വീട്ടുജോലിക്കാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും പലരും മലയാളം പഠിച്ചു.
ഒരു തമാശക്കഥയുണ്ട്, മൂന്നു നാലം കൊല്ലം അറബി വീട്ടില്‍ നിന്ന ഒരു മലയാളിക്ക് അറബി ഭാഷയെന്നാല്‍ ആകെ അറിയുക, ഗഫൂര്‍ക്ക പറഞ്ഞത് പോലെ അസ്സലാമു അലൈക്കു, വ അലൈക്കുമുസ്സലാം എന്നു മാത്രം. പക്ഷേ ഒരു കൊല്ലം കൊണ്ട് അയാള്‍ ജോലി ചെയ്തിരുന്ന ആ വീട്ടിലെ എല്ലാവരും മലയാളം സംസാരിക്കാന്‍ തുടങ്ങിയത്രെ.. കഥയില്‍ അല്പം അതിശയോക്തിയുണ്ടെന്നാലും ഇതില്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യവുമുണ്ട്.
വീട്ടുജോലിക്കാരില്‍ നിന്നും, അറബിക്കല്ല്യാണങ്ങളിലൂടെ ഗള്‍ഫിലെത്തിയ മലയാളി വനിതകളിലൂടെയും മലയാളം ഗള്‍ഫിലേക്ക് പരാഗണം ചെയ്യപ്പെട്ടു.
അറബിയും ഇംഗ്ലീഷും ഹിന്ദിയും കഴിഞ്ഞാല്‍ പിന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാനം മലയാളത്തിനാണു. ഇംഗ്ലീഷ്
ലോകഭാഷയാണെങ്കില്‍, അറബി ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമെങ്കില്‍ ഹിന്ദിയും ഉറുദുവും ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും സംസാരിക്കുന്നെണ്ടെങ്കില്‍
മലയാളം ഒരു പ്രാദേശിക ഭാഷമാത്രമാണു. ഇന്ത്യയിലെ അനേകം ഭാഷകളിലൊന്ന്, സംസാരിക്കാനും എഴുതാനും മറ്റുഭാഷയേക്കാള്‍ ബുദ്ധിമുട്ടുള്ള ഭാഷ. എന്നിട്ടും ലോകത്തെ നിരവധി രാജ്യങ്ങളിലെ പതിനായിരങ്ങള്‍ വസിക്കുന്ന ഗള്‍ഫ് നാടുകളില്‍ മലയാളത്തിനു മാത്രം ലഭിച്ച സ്ഥാനം നമ്മള്‍ മലയാളികള്‍ക്ക് തീര്‍ച്ചയായും അഭിമാനകരം തന്നെ.
കേരളത്തിലെ കച്ചവട സ്ഥാപനങ്ങളുടെ പരസ്യബോറ്ഡുകളും സൈന്‍ ബോറ്ഡുകളെല്ലാം ഇംഗ്ലീഷിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഗള്‍ഫിലെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ക്ക് അറബിഭാഷയോടൊപ്പം മലയാളത്തിലും പരസ്യബോറ്ഡുകളുണ്ട്.
യു എ ഇ ഗവണ്മെന്റിന്റെ നിയമം, വിദേശകാര്യം, പൊതുഗതാഗതം, തൊഴില്‍ തുടങ്ങി പ്രധാന വകുപ്പുകളിലെല്ലാം മലയാള ഭാഷയിലുള്ള ലഘുലേഖകളും മറ്റു ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കാറുണ്ട്. ഒരു പക്ഷേ കേരളത്തില്‍ മലയാളത്തിനു കിട്ടാത്ത പരിഗണന ഗള്‍ഫു നാടുകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നര്‍ത്ഥം. പ്രധാനപ്പെട്ട വകുപ്പുകളുടെ കോള്‍ സെന്ററുകളിലും ടെലിഫോണ്‍ കമ്പനികളുടെ കസ്റ്റമര്‍ കെയറുകളിലും നാലാം സ്ഥാനം മലയാളത്തിനാണെന്നത് നമ്മുടെ പ്രിയഭാഷക്ക് ഗള്‍ഫ് നല്‍കിയ പ്രാധാന്യത്തിന്റെ മാറ്റ് കൂട്ടുന്നു. ഓര്‍ക്കുക മലയാളം ഇന്ത്യയിലെ അനേകം ഭാഷകളില്‍ ഒന്നുമാത്രം, അതു പോലെ വിവിധ രാജ്യങ്ങളില്‍ നിരവധി അനവധി ഭാഷകള്‍.. എന്നിട്ടും മലയാളത്തിനു മാതം കിട്ടുന്ന ഈ അംഗീകാരം വിലമതിക്കാനാവാത്തതാണു.
ഗള്‍ഫിലെ ചില മൊബൈല്‍ നമ്പറുകളിലേക്ക് വിളിച്ചാല്‍ കേള്‍ക്കുക മൊഞ്ചുള്ള ശീലുകളും ഹിറ്റ് സിനിമാഗാനങ്ങളുമാകും. ഒരുവേള നാട്ടിലാണോ നാമി പ്പോള്‍ എന്ഞ്ചിന്തിച്ച് പോകും. അതെഗള്‍ഫ് നാടുകളിലെ പല മൊബൈല്‍ കമ്പനികളും കോളര്‍ ട്യൂണായി മലയാളം ഗാനങ്ങളും കവിതകളും തങ്ങളുടെ മലയാളി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
ഒരിക്കല്‍ ഷാര്‍ജയില്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരന്ന സ്റ്റേജ് ഷോയില്‍ ഒരു യു എ ഇ സ്വദേശി മലയാള ഗാനം ഭംഗിയായി ആലപിച്ചു. അന്ന് ആ ഷോയില്‍ സിനിമയിലൂടെയും സീരിയലിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രശസ്തരായ കേരളത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികളെക്കാള്‍ ജനങ്ങള്‍ ആസ്വദിച്ചത് ആ സ്വദേശി പൗരന്റെ ഗാനമായിരുന്നു.. ഒരു അറബി പൗരന്‍ തന്നെയാണോ ഈ പാടുന്നതെന്ന വിസ്മയത്തില്‍ അതില്‍ ലയിച്ചിരിക്കുകയായിരുന്നു ആസ്വാദകര്‍.
പ്രവാസിക്ക് ജന്മ നാടെന്ന പോലെ ഭാഷയും പ്രിയപ്പെട്ടതാണു. അത് കൊണ്ടാണല്ലോ മറ്റൊരു ഭാഷക്കും അവകാശപ്പെടാനാവാത്ത വിധം നാട്ടില്‍ ചുടുചായക്കൊപ്പം ചൂടുള്ള വാര്‍ത്തകളും നമുക്ക് നല്‍കിയിരുന്ന വര്‍ത്തമാന പത്രങ്ങളൊക്കെ ഗള്‍ഫിന്റെ പൊള്ളുന്ന ചൂടിലും വളര്‍ന്നുപന്തലിച്ചത്.
പ്രവാസത്തിന്റെ ആദ്യ നാളുകളില്‍ അറബികളില്‍ നിന്നും അന്യരാജ്യക്കാരില്‍ നിന്നുമൊക്കെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതമായിരുന്നു. പതിയെ പ്രവാസത്തിന്റെ കയ്പും ചൂരുമൊക്കെ അനുഭവിച്ചറിഞ്ഞ് നാളുകള്‍ ഒരുപാട് പിന്നിട്ടപ്പോള്‍ അനുഭവിച്ചറിയുകയായിരുന്നു..
കൂടെ ജോലിചെയ്യുന്ന മുഹമ്മദ് അല്‍ ജുനൈബി എന്ന സ്വദേശി. നാട്ടില്‍ എവിടെ? മലപ്പുറം അല്ല കോഴിക്കോട്? എന്ന് കാണുന്ന മലയാളികളോടൊക്കെ ചോദിക്കുമ്പോള്‍ മഹിമ ചൊരിയുന്നത് മലയാളത്തിലേക്കാണു. കൂടെ ജോലിചെയ്യുന്ന മലയാളികളില്‍ നിന്നും വീട്ടുജോലിക്കാരില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും പലരും മലയാളം പഠിച്ചു.
ഒരു തമാശക്കഥയുണ്ട്, മൂന്നു നാലം കൊല്ലം അറബി വീട്ടില്‍ നിന്ന ഒരു മലയാളിക്ക് അറബി ഭാഷയെന്നാല്‍ ആകെ അറിയുക, ഗഫൂര്‍ക്ക പറഞ്ഞത് പോലെ അസ്സലാമു അലൈക്കു, വ അലൈക്കുമുസ്സലാം എന്നു മാത്രം. പക്ഷേ ഒരു കൊല്ലം കൊണ്ട് അയാള്‍ ജോലി ചെയ്തിരുന്ന ആ വീട്ടിലെ എല്ലാവരും മലയാളം സംസാരിക്കാന്‍ തുടങ്ങിയത്രെ.. കഥയില്‍ അല്പം അതിശയോക്തിയുണ്ടെന്നാലും ഇതില്‍ കുറച്ചൊക്കെ യാഥാര്‍ത്ഥ്യവുമുണ്ട്.
വീട്ടുജോലിക്കാരില്‍ നിന്നും, അറബിക്കല്ല്യാണങ്ങളിലൂടെ ഗള്‍ഫിലെത്തിയ മലയാളി വനിതകളിലൂടെയും മലയാളം ഗള്‍ഫിലേക്ക് പരാഗണം ചെയ്യപ്പെട്ടു.
അറബിയും ഇംഗ്ലീഷും ഹിന്ദിയും കഴിഞ്ഞാല്‍ പിന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാനം മലയാളത്തിനാണു. ഇംഗ്ലീഷ്
ലോകഭാഷയാണെങ്കില്‍, അറബി ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമെങ്കില്‍ ഹിന്ദിയും ഉറുദുവും ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും സംസാരിക്കുന്നെണ്ടെങ്കില്‍
മലയാളം ഒരു പ്രാദേശിക ഭാഷമാത്രമാണു. ഇന്ത്യയിലെ അനേകം ഭാഷകളിലൊന്ന്, സംസാരിക്കാനും എഴുതാനും മറ്റുഭാഷയേക്കാള്‍ ബുദ്ധിമുട്ടുള്ള ഭാഷ. എന്നിട്ടും ലോകത്തെ നിരവധി രാജ്യങ്ങളിലെ പതിനായിരങ്ങള്‍ വസിക്കുന്ന ഗള്‍ഫ് നാടുകളില്‍ മലയാളത്തിനു മാത്രം ലഭിച്ച സ്ഥാനം നമ്മള്‍ മലയാളികള്‍ക്ക് തീര്‍ച്ചയായും അഭിമാനകരം തന്നെ.
കേരളത്തിലെ കച്ചവട സ്ഥാപനങ്ങളുടെ പരസ്യബോറ്ഡുകളും സൈന്‍ ബോറ്ഡുകളെല്ലാം ഇംഗ്ലീഷിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോള്‍ ഗള്‍ഫിലെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ക്ക് അറബിഭാഷയോടൊപ്പം മലയാളത്തിലും പരസ്യബോറ്ഡുകളുണ്ട്.
യു എ ഇ ഗവണ്മെന്റിന്റെ നിയമം, വിദേശകാര്യം, പൊതുഗതാഗതം, തൊഴില്‍ തുടങ്ങി പ്രധാന വകുപ്പുകളിലെല്ലാം മലയാള ഭാഷയിലുള്ള ലഘുലേഖകളും മറ്റു ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കാറുണ്ട്. ഒരു പക്ഷേ കേരളത്തില്‍ മലയാളത്തിനു കിട്ടാത്ത പരിഗണന ഗള്‍ഫു നാടുകളില്‍ നിന്നും ലഭിക്കുന്നുണ്ടെന്നര്‍ത്ഥം.
ഗള്‍ഫിലെ ചില മൊബൈല്‍ നമ്പറുകളിലേക്ക് വിളിച്ചാല്‍ കേള്‍ക്കുക മൊഞ്ചുള്ള ശീലുകളും ഹിറ്റ് സിനിമാഗാനങ്ങളുമാകും. ഒരുവേള നാട്ടിലാണോ നാമി പ്പോള്‍ എന്ഞ്ചിന്തിച്ച് പോകും. അതെഗള്‍ഫ് നാടുകളിലെ പല മൊബൈല്‍ കമ്പനികളും കോളര്‍ ട്യൂണായി മലയാളം ഗാനങ്ങളും കവിതകളും തങ്ങളുടെ മലയാളി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.
ഒരിക്കല്‍ ഷാര്‍ജയില്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ അണിനിരന്ന സ്റ്റേജ് ഷോയില്‍ ഒരു യു എ ഇ സ്വദേശി മലയാള ഗാനം ഭംഗിയായി ആലപിച്ചു. അന്ന് ആ ഷോയില്‍ സിനിമയിലൂടെയും സീരിയലിലൂടെയും ആല്‍ബങ്ങളിലൂടെയും പ്രശസ്തരായ കേരളത്തിലെ കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികളെക്കാള്‍ ജനങ്ങള്‍ ആസ്വദിച്ചത് ആ സ്വദേശി പൗരന്റെ ഗാനമായിരുന്നു.. ഒരു അറബി പൗരന്‍ തന്നെയാണോ ഈ പാടുന്നതെന്ന വിസ്മയത്തില്‍ അതില്‍ ലയിച്ചിരിക്കുകയായിരുന്നു ആസ്വാദകര്‍.
പ്രവാസിക്ക് ജന്മ നാടെന്ന പോലെ ഭാഷയും പ്രിയപ്പെട്ടതാണു. അത് കൊണ്ടാണല്ലോ മറ്റൊരു ഭാഷക്കും അവകാശപ്പെടാനാവാത്ത വിധം നാട്ടില്‍ ചുടുചായക്കൊപ്പം ചൂടുള്ള വാര്‍ത്തകളും നമുക്ക് നല്‍കിയിരുന്ന വര്‍ത്തമാന പത്രങ്ങളൊക്കെ ഗള്‍ഫിന്റെ പൊള്ളുന്ന ചൂടിലും വളര്‍ന്നുപന്തലിച്ചത്.
ശരിയാണ് റഫീസ്... മലയാളത്തിന് ഒരുപാട് പ്രാധാന്യം നല്‍കുന്ന നാടാണിത്. നാട്ടില്‍ ഡിഷ് ടിവി കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ hindi or english മാത്രമേയുള്ളൂ. ഇവിടെ പല കമ്പനികളിലും മലയാളം വരെയുണ്ടെന്നത് ശരിക്കും അതിശയിപ്പിക്കുന്നതാണ്.
ReplyDeletenalla lekhanam...
ReplyDelete