█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

priyappetta khubboosinu

പ്രിയപ്പെട്ട ഖുബൂസിന്.....

ഞാന്‍ ദുബായിലേക്ക് കാല് കുത്തുന്നതിന്‍ മുന്‍പ്‌ നിന്നെ കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിരുന്നു. പക്ഷെ നിന്നെ നേരില്‍ കാണുവാന്‍ ആ സമയങ്ങളില്‍ ഞാന്‍ ഒരുപാട് ആശിച്ചു. പക്ഷെ ആ സമയങ്ങളില്‍ എനിക്ക് നിരാശകള്‍ മാത്രമായിരുന്നു നീ സമ്മാനിച്ചത്‌. നിന്റെ രൂപമോ ഭാവമോ രുചിയോ നിറമോ ഒന്നും എനിക്കറിയില്ലായിരുന്നു. ഷര്‍ട്ടിലും മുണ്ടിലും അത്തര്‍പുരട്ടി പരിമളം വീശി കൊണ്ട് കടന്ന് വരുന്ന ഓരോ പാവപ്പെട്ട ഗള്‍ഫുകാരന്റെ വായില്‍ നിന്നും ഉതിരുന്ന നിന്നെ കുറിച്ചുള്ള സ്മരണകള്‍ മാത്രമായിരുന്നു എനിക്ക് നിന്നോടുള്ള ആകെ ഒരു കൂട്ട്.....
ആ ഓരോ ഗള്‍ഫുകാരനും നിന്നെ കുറിച്ച് പറയുവാന്‍ നൂറ് നാവായിരുന്നു ഉണ്ടായിരുന്നത്. ആ നൂറ് നാവില്‍ നിന്നും ഉതിരുന്ന നിന്റെ യവ്വന സുന്ദരമായ സ്മരണകള്‍ മാത്രമാണ് നിന്നെ എന്നോട് ഇത്രയും അടുപ്പിക്കുവാനുള്ള കാരണം. ഇപ്പോഴും നീ ഓര്‍ക്കണം! ആ സമയം ഞാന്‍ നിന്നെ ഒരു നോക്ക് പോലും കണ്ടിട്ടില്ല എന്റെ മൃദുവായ കൈകളില്‍ നിന്നെ ഒന്ന് ചേര്‍ത്ത്‌ പിടിച്ചിട്ടില്ല. കേട്ടിരിക്കുന്നു ഒരുപാട് വട്ടം. ആ കേട്ട് കേള്‍വിയില്‍ നീ എന്റെ ഹൃദയത്തിന്‍റെ അകത്തളത്തില്‍ ഒരു പ്രണയിനിയെ കാത്തിരിക്കുന്ന പ്രണയ കര്‍ത്താവിനെ പോലെ എന്റെ ഹൃദയം നീയുമായുള്ള ഒരു കൂടിക്കാഴ്ച്ചക്കായ്‌ നിന്റെ ഒരു സ്പര്‍ഷത്തിനായ്‌ ഒരുപാട് ആശിച്ചിരുന്നു. എല്ലാ ആശകളും എനിക്ക് നഷ്ടമാകുമോ എന്ന് പോലും ഞാന്‍ ചിന്തിച്ചു. കാരണം കുടുംബത്തിലെ സാമ്പത്തിക പരാധീനം തന്നെ . ആ പരാധീനതകള്‍ക്കിടയിലും എനിക്ക് വാശിയായിരുന്നു നിന്നെ ഒരിക്കലെങ്കിലും എന്‍റെ സ്വന്തമാക്കണമെന്നുള്ളത്.
ആ പരാധീനതകള്‍ക്കിടയിലേക്ക് ഒരു മാലാഖയെ പോലെ ഒരു ദിവസം എന്റെ ഒരു കസിന്‍ ബ്രദര്‍ കടന്ന് വന്നു. എന്നോട് ചോദിച്ചു "മോനെ നിനക്ക് ഗള്‍ഫിലേക്ക് പോകുവാന്‍ താത്പര്യമുണ്ടോ"??..
ഞാന്‍ തലയാട്ടി കൊണ്ട് പറഞ്ഞു "ഉണ്ട് ഇക്കാ".
"ഇന്‍ഷാ അള്ളാ എല്ലാം ശരിയാക്കാം" എന്നും മറുപടി പറഞ്ഞു അദ്ദേഹം തിരികെ യാത്രയായി.
എനിക്ക് ഗള്‍ഫിലേക്ക് വന്നേ പറ്റൂ. കാരണം എന്റെ കുടുംബത്തിന്റെ പരാധീനതകള്‍ മാറ്റെണ്ടേ.... ഒപ്പം നീ അവിടെയല്ലയോ വസിക്കുന്നത്...
പാവപ്പെട്ട പ്രവാസികള്‍ വസിക്കുന്ന പ്രവാസ ലോകത്തിലേക്ക് 2006-ല്‍ ഞാനും അങ്ങിനെ ഒരു പുതിയ പ്രവാസിയായി നിയമിതനായി. വീട്ടുകാരെ വിട്ടു പോന്നതിലുള്ള ദു:ഖം മനസ്സിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു എങ്കിലും എനിക്ക് ആകെ ഉള്ള ഒരു ആശ്വാസം ഞാന്‍ വന്നു പെട്ടത് നീ വസിക്കുന്ന മണ്ണിലേക്കല്ലയോ എന്നുള്ളതായിരുന്നു. നിന്നെ ആദ്യമായി കാണുമ്പോള്‍ എന്റെ മുഖം സന്തോഷം കൊണ്ട് ജ്വലിച്ച് നില്‍ക്കുമോ അതോ പ്രതീക്ഷയില്‍ അസ്തമിച്ചു പോകുന്ന വെറും ഒരു പാഴ്കിനാവ്‌ പോലെ ആകുമോ എന്നായിരുന്നു. കത്തി നില്‍ക്കുന്ന CFL ബള്‍ബിന്റെ തെളിഞ്ഞ വെളിച്ചത്തില്‍ അന്ന് രാത്രി ഞാന്‍ നിന്റെ ആ സുന്ദരമായ രൂപം ആദ്യമായി നേരില്‍ കണ്ടു. ഞാന്‍ കാത്തിരുന്ന എന്റെ സ്വപ്ന യുഗത്തിലെ താര റാണി. കഴുകി നനഞ്ഞ കൈകളാല്‍ നിന്നെ ഞാന്‍ ആദ്യമായി ഒന്ന് തൊട്ടു. ഞാന്‍ തൊട്ടത് പോലും നീ അറിയാത്ത മട്ടില്‍ അങ്ങിനെ തന്നെ കിടന്നു. നിന്റെ ആ കിടത്തം എനിക്ക് സഹിക്കുവാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. നിന്നെ എന്നിലേക്കുള്ള ആ കൂടിചേരലിനായ്‌ എന്റെ ഹൃദയം തുടിച്ച് കൊണ്ടേ ഇരുന്നു. ഞാന്‍ ചുറ്റും നോക്കി. എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുന്നു. എങ്കിലും എനിക്ക് ഒന്ന് നിന്നെ സ്വന്തമാക്കിയേ പറ്റൂ.
കഴുകി വെച്ച പാത്രത്തിലേക്ക് രണ്ട് ദിവസത്തേക്ക് വേണ്ടി കരുതി ഉണ്ടാക്കിയ പരിപ്പ് കറി രണ്ട് കയില്‍ കോരി ഒഴിച്ചു. അതിലേക്ക് നിന്റെ കൂട്ടത്തില്‍ നിന്നും ഒന്നിനെ വലിച്ച് പുറത്തെടുത്ത്‌ വളരെ ലാഘവത്തോടെ നിന്നെ രണ്ടായി പിളര്‍ത്തി സ്നേഹമാം എന്‍ ഇടത് കൈയ്യില്‍ നിന്നെ മുറുക്കിപ്പിടിച്ചു. പിളര്‍ത്തുവാന്‍ എനിക്ക് മനസ്സ് വന്നില്ല കാരണം "പ്രിയ ഖുബ്ബൂസേ!! അത്രക്കും നീ എന്റെ ജീവനല്ലയോ..." അപ്പോഴും ഒരു കാര്യം എന്നെ അലട്ടികൊണ്ടിരുന്നു. എന്തായിരിക്കും നിന്റെ രുചി എന്നുള്ളത്. കൂടുതല്‍ സമയം എനിക്ക് നിനക്കായ്‌ കാത്തിരിക്കുവാന്‍ വയ്യ കാരണം എന്റെ വയര്‍ നിനക്കായ്‌ കേഴുകയാണ്. അക്ഷമയോടെ ഒരു കഷ്ണം പൊട്ടിച്ച് രുചി നോക്കി കൊള്ളാം കുഴപ്പമില്ല എനിക്കിഷ്ടപ്പെട്ടു. അഥവാ ഇഷ്ടപ്പെട്ടില്ലങ്കിലും എനിക്ക് ഇനി നിന്നെ ഇഷ്ടപ്പെട്ടേ മതിയാകൂ കാരണം ഞാനും ഇന്ന് മുതല്‍ ഒരു പ്രവാസിയാണ്. ഇനി മുതല്‍ രാത്രിയില്‍ നീയാണ് എന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. പ്രിയ ഖുബ്ബൂസേ നീയല്ലയോ പാവപ്പെട്ട പ്രവാസിയുടെ ദേശീയ ഭക്ഷണം. നിനക്കറിയുമോ ഇവിടെ നിന്നോളം ചിലവാകുന്ന മറ്റൊരു ആഹാര സാധനവും ഇല്ല. നിന്നേക്കാളും മുന്തിയ ഭക്ഷണം എല്ലാം ഇവിടെ സുലഭമാണ് എങ്കിലും നീയല്ലയോ പാവപ്പെട്ടവന്റെ അത്താണി.
നീയറിയുന്നുണ്ടോ?...
നിന്നെ നിഴലടിക്കുന്ന കവറില്‍ പാക്ക്‌ ചെയ്ത് അതിന് മുകളില്‍ നിന്നെ ഉണ്ടാക്കിയ ദിവസവും നിന്റെ കാലാവധി കഴിയുന്ന ദിവസവും പ്രിന്റ്‌ ചെയ്യുന്നത്?... ഇല്ല നിനക്ക് കാലാവധി കഴിയാറില്ല. കാരണം ആ കാലാവധി കഴിയുന്നതിനും മുന്‍പ്‌ നിന്നെ ഏതെങ്കിലും ഒരു പാവപ്പെട്ടവന്‍ സ്വന്തമാക്കിക്കാണും കാരണം "അത്രക്കും നീ ഞങ്ങളുടെ ജീവനല്ലയോ".
മുതലാളിമാര്‍ മരുഭൂമിയില്‍ സംരംഭങ്കങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍ കുടുംബത്തിന്റെ പരാധീനത മാറ്റുവാന്‍ വേണ്ടി അവരുടെ കീഴില്‍ വിയര്‍പ്പൊഴുക്കി അധ്വാനിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് എന്നും ഞങ്ങള്‍. മാസാവസാനം അവരില്‍ നിന്നും ലഭിക്കുന്ന വേതനത്തിന്റെ ബഹുഭൂരിഭാഗവും നാട്ടിലേക്കയച്ച് നിന്നില്‍ അര്‍പ്പിതമായി ജീവന്‍ നിലനിര്‍ത്തുന്നവരാണ് എന്നും പാവപ്പെട്ട പ്രവാസികള്‍. ഇല്ല നിനക്കൊരു അന്ത്യവും ഇല്ല. ഓരോ ദിവസവും നിന്നെ ഉത്പാദിപ്പിച്ച് പല പുതിയ കവറുകളില്‍ വീണ്ടും പുതിയ ദിവസം പ്രിന്റ്‌ ചെയ്ത് ഓരോ പാവപ്പെട്ട പ്രവാസിയുടെ വരുവും കാത്ത്‌ നീ കടകളിലെ തട്ടുകളില്‍ നിരന്നിട്ടുണ്ടാകും. വീണ്ടും നീ ഓര്‍ക്കണം നിനക്കൊരു അവസാനവും ഇല്ല. അഥവാ ഇനി ഒരു അവസാനമുണ്ടാങ്കില്‍ അത് പാവപ്പെട്ട പ്രവാസിയുടെ അവസാനത്തിന് ശേഷമായിരിക്കും. നിനക്ക് ഞങ്ങളെയും ഞങ്ങള്‍ക്ക് നിന്നേയും വിട്ട് പിരിയുവാന്‍ ഒരിക്കലും കഴിയില്ല കാരണം ഞങ്ങളുടെ പ്രവാസത്തിനു ഒരു അറുതിയും ഉണ്ടാകില്ല എന്നും കുടുംബത്തില്‍ പ്രാരാബ്ദം കൂടികൊണ്ടേ ഇരിക്കും ഒപ്പം പുതിയതായി പ്രവാസത്തിലേക്ക് അംഗമാകുന്ന പ്രവാസികളുടെ എണ്ണവും. അതിനാല്‍ നിനക്ക് ധൈര്യമായി ജീവിക്കാം ഒരു നിരാശയും കൂടാതെ. അപ്പോഴും പ്രാരാബ്ദങ്ങള്‍ ബാക്കിയാക്കി പഴയ പ്രവാസികള്‍ നാടണഞ്ഞുകാണും
ഇത്രമാത്രം നീ ഞങ്ങളുമായി കടപ്പെട്ടിരിക്കുന്നു.
ഇപ്പോഴും നീ ഓര്‍ക്കണം"പ്രിയ ഖുബ്ബൂസേ!! അത്രക്കും നീ ഞങ്ങളുടെ ജീവനല്ലയോ"


സ്നേഹപൂര്‍വ്വം നിന്റെ ഒരു ആരാധകന്‍.....

5 comments:

  1. വളരെ നന്നായിട്ടുണ്ട്.....ഇനിയും എഴുതുക

    ReplyDelete
  2. നീ ഇവിടേം എത്യാ മുജീബേ???

    ReplyDelete
  3. ആരാധകൻ അതിനു വേണ്ടീട്ട് ബ്ലോഗ് വരെ തുടങ്ങിക്കളഞ്ഞോ? കുബ്ബൂസിനു ഇതിൽ കൂടുതലിനി എന്നാ വേണം

    ReplyDelete
  4. നീ ഏതു ബൂലോകത്ത് പോയാലും ഞാന്‍ അവിടെ ഉണ്ടാകും :))

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.