█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

കവിത




അറിയുക

Priya Sayuj


സ്നേഹം നിറയെ നല്‍കിയിട്ടും
ഒരുമാത്ര നീ അറിഞ്ഞില്ലെന്നോ നീറുന്ന എന്‍റെ മനസ്?
ഒരു നിമിഷത്തില്‍ തന്നെ നിനക്കെന്തേ പല ഭാവങ്ങള്‍?
ഒരുവേള നിനക്കും നീയെന്നെ അറിയുന്നുവെന്നു
പക്ഷെ വരും നിമിഷം നീയത് തിരുത്തും
അങ്ങനെയങ്ങനെ ഒരുപാട് എഴുതിയും തിരുത്തിയും
എന്നത്മാവില്‍ നീ പലവര്‍ണ്ണരേഖകള്‍ കൊറുന്നു

ഓര്‍മതന്‍ താളില്‍ നിറയ്ക്കുവാനായിരം
സപ്തശ്രുതിലയ താളങ്ങള്‍ നല്‍കുന്നു
പിന്നതിന്‍ മേലെയായ് വേദന ചാലിച്ച്
കട്ടിയില്‍ നീ കുറെ കുകുമം പൂശുന്നു
എന്തിനീ ജീവിതം? എന്തിനീ നാടകം
ചിന്തിച്ചു പോയ്‌ പലവട്ടം ഏറും നിരാശയില്‍

ഓര്‍ക്കുന്നുവെന്നോ നീയാ പഴയ നാളുകള്‍
പരസ്പരം താങ്ങായ് തണലായ്‌ ജീവിച്ച നാളുകള്‍
പറയുവാന്‍ ചെയ്യുവാന്‍ ഒരുപാട് കാര്യങ്ങള്‍
പറഞ്ഞാലും തീരത വിശേഷ പൊതികളും
എവിടെ മറഞ്ഞു പോയ്‌ ആ നല്ല നാളുകള്‍

നീ ആശിച്ചപോലെ നിന്നില്‍ ഒരു സ്വന്തനമാകാന്‍ എനിക്ക് കഴിഞ്ഞില്ല
നീ പ്രതീഷിച്ച പോലെ നിന്നില്‍ കുപ്പിവളയുടെ പോട്ടിചിരിയാവാനും എനിക്കായില്ല
നിന്നില്‍ വേദനയുടെ കൂരംബാവാന്‍ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ
എങ്കിലും ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു
സ്നേഹ നിസ്സഹായതയുടെ കണ്ണീര്‍പുരണ്ട
ഈ പനിനീര്‍പൂക്കലെങ്കിലും നീ സ്വീകരിക്കുക !





ഉണര്‍ന്നീടുക.. പ്രവാസികള്‍ക്കായ്..
















ഏകാന്തത...

















പ്രവാസി

















മഴയുടെ സംഗീതം..













മരുപ്പച്ച തേടി..














പ്രവാസം

ആദിയും അന്തവുമില്ല്ലാത്ത
തീകടല്‍
സി.വി
കാണിച്ചു തന്നപോള്‍
എല്ലായിടത്തും
സൂര്യന്‍  നിറഞ്ഞുകത്തുന്ന
മണല്‍ കാട്
ഓര്‍മ വന്നു .

പ്രവാസജീവിതം
ഒരു ഭ്രമകല്പനയാണെന്ന്
കടല്‍ ..
കറുത്തുപോയ
നിലാവെന്ന്
ആകാശം...
നിലവിളിക്കുന്ന
കരിഞ്ഞ വസന്തമെന്ന്
മരുഭൂമി...
പ്രാണവായു കിട്ടാതുള്ള
പിടച്ചിലെന്ന്
കാറ്റ്...

വരണ്ടുപൊള്ളുന്ന
നിമിഷങ്ങളോടും
തനിച്ചാക്കുന്ന
രാത്രികളോടും
ജീവിതവും,കവിതയും
സൌഹൃദങ്ങളും
ഡാന്‍സ് ബാറുകളിലെ..
സയാഹ്നങ്ങളും
കൊണ്ടുള്ള
പ്രതിരോധമെന്ന്
സുഹൃത്തുകള്‍ ൾ...

തൊട്ടയല്‍  വീട്ടിലെ
നവവധു
ആഭരണങ്ങളുടെ
ഭാരത്തോടെ
ചെടിച്ചട്ടിയില്‍
വെള്ളമൊഴിക്കുന്നു.
ആഘോഷ പൂര്‍വ്വം
വേരോടെ പറിച്ചുമാറ്റി
മണല്‍ ചട്ടിയില്‍  നട്ട്
നിവൃത്തിയില്ലാതെ
പൂക്കുകയും കായ്ക്കുകയും
ചെയ്യുന്ന
നിശ്ശബ്ദമായ
ഈ പ്രവാസത്തെ
പ്രതിരോദികാന്‍
ഒന്നുമില്ലാതായിപ്പോയല്ലൊ
ദൈവമേ...!


കടപാട് :സുനീത.ടി.വി.
സാജിദ് ഫുജൈറ








































 

കാലം 

by Sheya Abd  

  ഇന്നെന്‍പാട്ടുംഈണമില്ലാതെ                                                                                                                                                       
മീട്ടിയ ശ്രുതികള്‍ ‍ പാഴ്ശ്രുതിയായ്‌
എഴുതിയ അക്ഷരങ്ങള്‍ വാക്കുകളാകാതെ ..
മായ്ക്കുന്നുവോ കാലമെന്‍ കാല്‍പ്പാടുകള്‍ ?? ‌
ഏകിയ പുഞ്ചിരികളെന്നെ കൊഞ്ഞനം കാട്ടുന്നു
ചെയ്ത പപങ്ങളെന്നോട് ആക്രോശിക്കുന്നു
എന്നിലെ നന്മകള്‍ പരിഹസിക്കുന്നു
സ്വവാക്കുകള്‍ ചോദ്യ ശരങ്ങളെയ്യുന്നു..
ഒടുവില്‍ കാലമിതാ എനിക്കെതിരെയും …..!!
ഞാന്‍ താണ്ടിയവഴികളിന്ന്‍ ഊടുവഴികളായ്
എന്‍ മൊഴികള്‍ വെറും ജല്പ്പനങ്ങളായ് ‌
കണ്ടറിഞ്ഞ കാഴ്ചകള്‍ പൊയ്കാഴ്ചകളായ്
സ്വരുക്കൂട്ടിയ അറിവുകള്‍ അശാസ്ത്രീയമായ്‌ …
എന്നിലെഎന്നെ നോക്കുക്കുത്തിയാക്കി
കാലമിതാ പടിയിറക്കുന്നുഎന്നിലെ സത്വം ..!!                                                                                                                          
പുതുതലമുറയിന്ന് കാലത്തിന്‍ കരു
ഇന്നലെകളിലെന്‍ യുവത്വത്തിന്‍ സ്ഥാനം
അന്ന്‍ പൂര്‍വികര്‍ തന്‍കേഴലില്‍ ‍ കനിഞ്ഞില്ല
അന്ന് കാലത്തിന്‍ ചൂതാട്ടമെന്നറിഞ്ഞില്ല..
ഖേദിപ്പിനര്‍ത്ഥമില്ല എങ്കിലും നോവാകുന്നു
പിതൃക്കള്‍ക്കേകിയ നോവിനാഴം....
ഇന്നീ അസ്തമന താഴ്വരയിലിരുന്
ചൊല്ലട്ടെ എന്‍ പ്രിയമക്കളോട്..
ഇന്നിന്‍കരുക്കള്‍നാളെകാലത്തിന്‍ഇരകള്‍                                                                                                                                         
നിങ്ങള്‍വരയ്ക്കുമീജീവിതചിത്രങ്ങള്‍                                                                                                                                                          
നാളെ കാലം മായ്ക്കും നിഷ്കരുണം
തള്ളിമാറ്റും കാലയവനികയ്ക്കുള്ളില്‍
തെളിയാത്ത ഛായകൂട്ടുകള്‍ കണക്കെ….
കാലത്തിന്‍ കളിയരങ്ങില്‍
കഥയാണ് കാവല്‍ക്കാരന്‍
കളിക്കുന്നവന്‍ വെറും കളിക്കാരന്‍
കാലത്തിനായ് കളിക്കുന്നവന്‍ ...!!


MAN - THE BEAST!
 by Sania Harris
  
He was just a normal man
With blood and bones like every one
But his thoughts were wrong, very wrong
And his actions were the same, all along

One day a young girl came
Asking for some water
While him being an angel in the start,
Gave her water, quenching her thirst

Then devil in him came out
Veiling itself in the dark
Slowly appearing within him
Glowing in his eyes

He showed a forbidden fruit
And invited her into his room
She happily went inside
“What a lovely man! ” she thought

Her friends walked away
Thinking she would follow
They walked far a distance
Not knowing what was happening

While the girl was in the room,
Lured by the man
Gladly eating the fruit,
Poisoned by that imp

She fainted in some time
And the beast smiled, gladly
Using her for his pleasure
Using her as his bait

In minutes he slashed her body
Into three miserable pieces
How his hands didn’t shiver
I wonder, I don’t know!

He packed her in three sacks
And threw it over the bridge
He thought no one saw
But some one from above did!

Now he is a man in flesh and bones
Just as you and me
But our blood will boil in the right time
While his, will stay forever cold

He was just a normal man
Walking on the road
But inside him lives another life
One that is of a beast

ALONE AND LONELY
by Sania Harris
 
She ran towards me
On her face was a huge glee
She looked at her mummy and plead
“I want him mummy” she said
“I’ll name him Jim
I’ll play with him
I’ll take him for walks
I’ll make him stay away from your frocks
I’ll make him clean
Like a king I’ll let him reign
And Julie will be his queen
I’ll teach him tricks
I’ll take him with me for picnics
I’ll look after him when he is sick
I’ll always be there for him
He’ll be my only Jim
Please mummy
Can I keep him? ”
Her mummy replied with a yes
And I knew me, god really did bless
I stood away from mess
And I bent towards my new mistress
She came towards me
But moved to my right;
Where Rawky, my friend was sitting
She took him in her arms and said
“Thank you mama,
Thanks for letting me keep Jim”
My dreams were shattered
It was not me whom she wanted
I laid my head down
And closed my dark eyes
I knew I was alone
Alone in this lonely world
Because I am just a dog
An ugly and lonely stray dog

പ്രവാസം
By Shahana Musthafa

പ്രവാസിക്ക് പ്രവാസം  തുറന്ന കാരാഗൃഹം പോലെ
ആ ദുഃഖ കടലില്‍ സന്തോഷത്തിനായി 
ഒഴുക്കിനെതിരെ  നീന്തുന്നതും  പ്രവാസി
പ്രവാസയാത്രയില്‍  അവരറിയാതെ മുഴുകുമ്പോള്‍
സ്വയം ഹോമിക്കുന്നവരായി  പ്രവാസത്തെ
തള്ളി  നീക്കുന്നതും  പ്രവാസി ....
ദുഖത്തിന്‍ മുള്ളുകള്‍ കൊണ്ട്  പോതിയുംമ്പോഴും 
ഏകാന്തതയുടെ  വിരി  മാറില്‍ 
അലസമായി  മയങ്ങാതെ  മയങ്ങുന്നതും  പ്രവാസി
വേര്‍പാടിന്‍ വിരഹം...

A DYING FRIEND
 by Sania Harris

Grandpa took us to the museum
To show us what it looked like
He said we would be astounded
To doubt a such existed

It was giant with a sturdy coat
Likely brown or likely black
Frizzy hair like Bob Marley’s
Green was just the exception

It held my granma’s skin
More craggy than the pictures
Many arms oh! Many fingers
Countless, myriad they!

It wasn’t as pretty as gran’ used to say
Nor was it God’s finest creation
But I’ve finally witnessed what poets had quoted
Oh! I saw a tree!
(At the rate our world is moving in, trees are going to be a rare sight to the children of the future)


VICTIMS OF BREAST CANCER !
by Sania Harris 

Breast cancer has come with a wicked tune
Victims have lived thru and some have swoon
Did they live all these years to die like this?
Wrenching away their peace and bliss

Agonized lines tickle their vexed face

Wondering why god has taken away their grace
This scourge has befallen on one and more
And they look aghast defied by this lore

We walk this walk for you

And hope you make it through
We walk this walk for you
By heart, by love, all true

We walk this walk for you

By hand, by soul, by mind, by words


ഉപ്പ ...............
നിഖില സാമിര്‍ 

എന്നുപ്പ എനിക്കെന്റെ ജീവനാണു
നുള്ളി നൊവിക്കതെ മധുര-
വാക്കൊതുന്ന-
കൈ പിടിച്ചെന്നെ ഇത്രമെലാക്കിയ-
ആന കളിപ്പിച്ചും ,ഊഞ്ഞാലാട്ടിയും;
ആശച്ചിറകെറ്റി വളര്‍ത്തിയല്ലൊ;
അന്നെല്ലാമെനിക്കെന്നുമ്മ ഒരന്യയായിരുന്നു-
ഉപ്പയൊ പ്രിയപ്പെട്ട കളിത്തൊഴനും.
കാലമെന്നില്‍ മാറ്റം വരച്ചപ്പൊള്‍
അറിയാതെ അകലത്തായ് മാറിനിന്നു
പ്രിയന്‍ തന്‍ കൈ പിടിച്ചിറങ്ങുമ്പൊള്‍
വിങ്ങി നിറഞ്ഞിരുന്നാ കണ്ണും,നെഞ്ചും-
ഇന്നു ഞാനിത്ര അകലെയാണെങ്കിലും -
ഒരുരുളച്ചൊറിനായ് കൊതിച്ചുപൊന്നു.
പൊന്നൊമന പൈതങ്ങള്‍തന്‍-
ചൊരിവാ മാമുണ്ണുമ്പൊള്‍
അറിയാതെ ശൈശവം തൊട്ടു പൊന്നു-
ഒരുവെള എന്നിലും ആ കാലം വന്നുവൊ
ഉപ്പ തന്‍ മടീത്തട്ടിലിരുന്നുവൊ ഞാന്‍
വിങ്ങുമാ കണ്ണും, വിറക്കുമാ കൈയും-
എന്നുമെന്‍ ചാരത്തായിരുന്നെങ്കില്‍ ......


അരങ്ങു വാഴും തമാശ

നിഖില സാമിര്‍ 
അഗ്നിയാല്‍ പഴുപ്പിച്ച ദണ്ഡിനാല്‍
ഞാന്‍ നിന്നെയൊന്നു നൊവിച്ചിടട്ടെ
വെറുതെ തമാശയ്ക്കു,തമാശ മാത്രം
വ്യക്തി ഹത്യ എത്ര ആനന്ദ ദായകം
മുല്യച്യുതിയുടെ ഉന്മാദ നൃത്തങ്ങളില്‍
അരങ്ങത്തു വാഴുന്ന അരാചകത്വവും
ഇമ്മിണി വല്യൊരു തമാശ മാത്രം
കൈ വെട്ടി കാല്‍ വെട്ടി ആടുന്ന
കരാള നൃത്തവുമൊരു തമാശ
വെറുതെ നിണമൊഴുക്കി
കളിക്കുമൊരു തമാശ
കൈ കൊട്ടി രസിക്കൂ നീയും
അട്ടഹസിക്കൂ ഞങ്ങള്‍‍ക്കൊപ്പം
എങ്കില്‍ നീ വിശല ഹൃദയത്തിന്നുടമ
അപാര ഹാസ്യ ബൊധമുള്ളവള്‍
സ്തുതി പാടി‍ടാം ഞങ്ങള്‍
എവിടെ നിന്‍ കിളി നാദം
മിന്നുന്ന മെനിയും;
പ്രദര്‍ശ്ന വസ്തുവായില്ല എങ്കില്‍
നിയൊരു മനുഷ്യ ജന്മം തന്നെയൊ ..
ഇതുമൊരാശങ്ക; തമാശയിലൊന്നും
ഇ ത്ര നല്ല തമാശക്കുമെല്‍
ഉടയൊന്റെ ,തമാശകള്‍
പതിയാതെ നൊക്കുക
എറ്റവും വലിയ തമാശ എത്തുകില്‍
അലറി വിളിച്ചിട്ടും കാര്യമില്ലെന്നറിയുക
തമാശ ...എല്ലാം ..വെറും തമാശ

 


മെഹബൂബ്

നിഖില സാമിര്‍

ഒ മെഹബൂബെ
നിന്റെ വീട്ടിലെക്കെന്നാണീനി ഒരു യാത്ര.
നിന്റെ വിളിക്കിനി എന്നാണ്‌
ഉത്തരം നല്‍കാന്‍ കഴിയുക ..
നിന്റെ പുണ്യ മണ്ണില്‍ എന്നാണിനി
ഒന്നു ചവിട്ടാന്‍ കഴിയുക ..
നിന്നൊടുള്ള പ്രെമത്താല്‍
നീറിപ്പിടക്കുന്നു എന്റെ ഹൃദയം..
നിന്നൊടുള്ള പ്രെമത്താല്‍
എന്റെ കണ്ണീര്‍ വറ്റിപ്പൊകുമൊ
ഹൃദയത്തില്‍ സ്നെഹത്തിന്‍
പരുക്കുകളെറ്റിരിക്കുന്നു
കടലാസും ,മഷിയും തീര്‍ന്നുപൊയി...
നിന്നൊടുള്ള പ്രണയം ബാക്കിയായി...
നിന്നൊടുള്ള പ്രെമം ഇനിയും
അപൂര്‍ണ്ണമായി ശെഷിക്കയാണ്‌
നിന്നൊടുള്ള സ്നെഹം-
പകറ്ത്തുക സാധ്യമല്ല
നിന്റെ ഗെഹം ചുറ്റി നടക്കുവാന്‍
തീര്‍ത്താല്‍ തീരാത്ത ആശയാണ്‌
പാപക്കറയാല്‍ തമസ്സിനെ വരിചൊരാ
സ്വര്‍ഗീയതയില്‍ മുഖമണക്കുവാന്‍
തുടികൊട്ടു എന്‍ ഹൃദയം
നീ വാഗ്ദത്വം‍ ചെയ്ത ഇടങ്ങളില്‍നിന്നൊട്‌
അഭയം തെടുവാനായിഅനുവാദമില്ലാതെ
കടക്കുവാന്‍ കഴിയില്ലല്ലൊ
ദാഹത്തിനറുതി വരുത്തുവാന്‍
ആവൊളം പുണ്യ-
 സ്നെഹജലമെന്നു കിട്ടും‍
സമാഗമത്തില്‍ നിന്നില്‍ നിന്നു.
കണ്ണെടുക്കാത്തതും പുണ്യം
നീ എത്ര മഹൊന്നതന്‍
സ്നെഹതിന്റെ ഭാരം
ഉയര്ത്താന്‍കഴിയുന്ന
ഭാഗ്യമുള്ളവളാക്കൂ നീയെന്നെ ..
എന്നെ നിന്‍ വിളിക്കുത്തരം ...
നല്‍കാന്‍ അനുവദിക്കൂ
Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.