█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

നുറുങ്ങുകള്‍

something...





മമ്മദിന് നാട്ടില്‍ മീന്‍ കച്ചവടം നടത്തിയ പരിചയം മാത്രമേ ഉള്ളു, തന്‍റെ നല്ല മനസ്സുള്ള ഒരു " കസ്ടമര്‍" ടെ കനിവ് കൊണ്ട് സൌദി യിലേക് ഒരു വിസ കിട്ടി.വേലക്കാരനായിട്ടാണ് വന്നതെങ്കിലും , അവിടെ ഉണ്ടായിരുന്ന ഡ്രൈവര്‍ പെട്ടെന്ന് കാന്‍സെല്‍ ചെയ്തപ്പോള്‍ മമ്മദിന് ഡ്രൈവര്‍ ആവേണ്ടി വന്നു. ഡ്രൈവിംഗ് ഒക്കെ മമ്മദിന്  പെട്ടെന്ന് വഴങ്ങി, ലൈസന്‍സും കയ്യിലായി. 
ഗള്‍ഫിലെത്തീ.. ഗള്‍ഫിലെത്തീ...




















പരിഭാഷി


ദുബൈയില്‍നിന്നും ചികിത്സക്കായി അറബി സ്ത്രീ കോട്ടക്കല്‍ എത്തി. വൈദ്യശാലക്കാര്‍ പരിഭാഷക്കായി കുറേകാലം  ദുബൈയില്‍ ഉണ്ടായിരുന്ന മുഹമ്മദിനെ വിളിച്ചു. അറബി  സ്ത്രീ ഓരോ കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍  മുഹമ്മദ് മറുപടിയായി: "ലൂമി മാമ്മ ലൂമി മാമ്മ" എന്നുപറഞ്ഞു. മറുപടികേട്ട് അറബി സ്ത്രീ ദേഷ്യപ്പെട്ടു. മുഹമ്മദ് പരുങ്ങലിലായി, എന്നിട്ട് പറഞ്ഞു: "പൊന്നു വൈദ്യരെ എനിക്ക് ദുബൈയിലെ അവീര്‍ മാര്‍ക്കറ്റില്‍
ചെറുനാരങ്ങ വില്‍ക്കലായിരുന്നു പണി. ലൂമി മാമ്മ ലൂമി മാമ്മ ഇതല്ലാതെ ഒരുതുണ്ട് അറബ് പോലും പറയാന്‍ എനിക്ക് അറിയില്ല".


 മുഹമ്മദ്‌ അലി പെരുമ്പടപ്പ്‌
 mohdalimanalil@gmail.com






കല്ലി വല്ലി...







എങ്ങനെ തടി കുറച്ചു?
shabyrv@gmail.com

എല്ലാരും ചോദിക്കുന്നു നീ എങ്ങനെ തടി കുറച്ചെന്ന്.
ഞാന്‍ തെല്ല് അഹങ്കാരത്തോടെ തന്നെ പറയും ഫൂട്ട്ബാള്‍ കളിക്കുന്നുണ്ട്, ഒരു നേരത്തെ ഫുഡ്ഡ് സ്കിപ്പ് ചെയ്തു എന്നൊക്കെ.

സത്യം പറഞ്ഞാല്‍ എന്റെ തടി കുറഞ്ഞതില്‍ മുഴുവന്‍ ക്രെടിക്റ്റ് എന്റെ കമ്പനിക്കാണ്.
സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ കമ്പനി ശമ്പളം വെട്ടികുറച്ചു.
അപ്പോള്‍ ഒരുനേരത്തെ ഫുഡ്ഡ് വെട്ടിക്കുറക്കാന്‍ ഞാനും ബാധ്യസ്ഥനായി.

അതുകൊണ്ട് തടി കുറഞ്ഞുകിട്ടി... പക്ഷെ ഈ സാമ്പത്തിക മാന്ദ്യം ഇങ്ങനെ തുടര്‍ന്നുപോകുംബോഴുള്ള കാര്യം ആലോചിക്കുംബഴാ....
ആ.... six pack ആവാന്‍ അധികം സമയം വേണ്ട....


-----------------------------------------------------------

തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്തകേള്‍ക്കാനായി...









..................................................................................................

നിങ്ങള്ക്ക് സുന്ദരിമാരും സുന്ദരന്മാരും ആവണ്ടേ?
sana Rahman
മുഖം മനസ്സിന്‍റെ കണ്ണാടി യാണെന്ന് പഴമൊഴി .മനസ്സിന്‍റെ പിരി മുറുക്കം ചര്‍മ്മ കാന്തിയെ സാരമായി ബാധിക്കും .ആരോഗ്യമുള്ള ചര്‍മ്മത്തിന് തിളക്ക മുണ്ടായിരിക്കും ചെറുപ്പത്തിലെ തന്നെ ശ്രദ്ധിച്ചാല്‍ പ്രായം ഏറിയാലും ചര്‍മ്മ ഭംഗി നിലനിര്‍ത്താ നാവും .
ചര്‍മ്മ ഭംഗി നിലനിര്‍ത്താന്‍ കുറുക്കു വഴികള്‍ തേടുന്നവരാണ് മിക്കവരും.പ്രകൃതിദത്തമായ മാര്‍ഗങ്ങളെ അവഗണിക്കുകയും ചെയ്യുന്നു ..പക്ഷെ അത് വേണ്ടാട്ടോ ..എണ്ണ തേച്ചുള്ള കുളി ജരാ നര കളക റ്റാന്‍ ഉത്തമ മാണ്‌.കടലമാവും ചെറുപയര്‍പൊടിയും മെഴുക്കിളക്കാന്‍ ഉപയോഗിക്കാം .കുളി കഴിഞ്ഞു ലേശം എണ്ണ ശരീരത്തില്‍ തേച്ചു പിടിപ്പിച്ചാല്‍ ദിവസം മുഴുവന്‍ സ്നിഗ്ദ്ധത നിലനിര്‍ത്താനാവും .ദിവസവും എട്ട് _ പത്തു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം നില നിര്‍ത്തും .പഴ വര്‍ഗങ്ങള്‍ ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം .പേരക്ക ,പഴം ,നെല്ലിക്ക ,പപ്പായ ,കൈതച്ചക്ക തുടങ്ങിയ നാടന്‍ ഫല വര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കണം .ഭക്ഷണത്തില്‍ കൊഴുപ്പ് ,എരിവ്,പുളി,മസാല ,വറുത്തതും പൊരിച്ചതും ,കശുവണ്ടി തുടങ്ങിയവ കുറയ്ക്കണം . പച്ച വെള്ളത്തില്‍ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ് .മുഖ കാന്തി വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫേസ് പാക്കുകളും പരീക്ഷിക്കാം .തേനും പാല്‍ പാടയും കുഴച്ചു മുഖത്തു പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക .മുഖ കാന്തി വര്‍ദ്ധിക്കും .പപ്പായ ,നേന്ത്ര പ്പഴം ,തക്കാളി തുടങ്ങിയവയുടെ കാമ്പ് ഉടച്ചു മുഖത്തു പുരട്ടി പതിനഞ്ചു മിനുട്ടിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി ക്കളയാം .പാടുകള്‍ മാറും ,ചര്‍മ്മത്തിന് തിളക്കം കിട്ടും .കുങ്കുമ പൂവും മഞ്ഞളും തേങ്ങ പാലില്‍ അരച്ച് മുഖത്തിട്ടാല്‍ ചര്‍മ്മത്തിന്‍റെ നൈസര്‍ഗിക ഭംഗി വീണ്ടും കിട്ടും . ടെന്‍ ഷന്‍ ഇല്ലാത്ത മനസ്സ് പ്രസന്നതയുള്ള മുഖത്തിന്‍റെ രഹസ്യ മാണ്‌ .ആകുല ചിന്തകളെ അകറ്റാന്‍ യോഗയും ധ്യാനവും ശീലിക്കുന്നത് നല്ലതാണ് ഒന്ന് പരീക്ഷിച്ചു നൊക്കൂ ..





ബോര്‍ഡ് പരീക്ഷയെ അതി ജീവി ക്കൂ 
By Sana rahman
ബോര്‍ഡ് പരീക്ഷയെ അതി ജീവി ക്കൂ : ഏറ്റവും പ്രധാന പ്പെട്ടതും പ്രസക്തവുമായ വിഷയത്തില്‍ പഠനം കേന്ദ്രീ കരിക്കുക .സിലബസില്‍ ബാക്കി ഭാഗം പിന്നീയിടാകട്ടെ .സംശയങ്ങളും ആശങ്ക കളും പൂര്‍ണ്ണ മായും ടീച്ചരോടോ മറ്റോ ചോദിച്ചു നിവാരണം ചെയ്യുക .ബോര്‍ഡ് പരീക്ഷപ്പനി ആസ്വദിക്കുക .അതിന്റെ ഉന്മാദത്തില്‍ മുങ്ങിത്തുടിക്കുക .അത് നിങ്ങളുടെ ഉള്ളിലെ പിരി മുറുക്കത്തിനു അയവ് വരുത്തും .രക്ഷിതാക്കളെയും സമാശ്വസിപ്പിച്ചെക്കും . ഓരോ ദിനാന്ത്യത്തിലും അന്ന് പഠിച്ചതെല്ലാം ഒരു തുണ്ട് പേപ്പറില്‍ കുറിച്ച് നേട്ടത്തിന്റെ ചിരിയും ചേര്‍ത്തു തിയ്യതിയും കുറിച്ച് മേശപ്പുറത്ത് വെക്കുക .ഇനി നാളത്തെ പഠനത്തിനുള്ള ഭാഗങ്ങളുടെ കുറിപ്പും തയ്യാറാക്കി ഒപ്പം വെക്കുക . അവിടെയും ഒരു പുഞ്ചിരി ചേര്‍ത്തോളൂ . അത് നിങ്ങളുടെ (കുട്ടികളുടെ ) ശുഭാപ്തി വിശ്വാസം വളര്‍ത്തും .നേട്ടങ്ങള്‍ ഉണ്ടായതായി അനുഭവപ്പെടും . കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയും വരും . ബോര്‍ഡ് പരീക്ഷ കുടുംബത്തില്‍ ഒരാളിനെ ഉള്ളുവെങ്കിലും എല്ലാവരും ചെയ്യേണ്ട ചിലതുണ്ട് .ടി വി കാണുന്ന സമയം വളരെ കുറയ്ക്കുക. ദിവസവും ഓരോ നല്ല പരിപാടികള്‍ തെരഞ്ഞെടുത്ത് ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും എല്ലാവരും ആ ഒരു പരിപാടി മാത്രം കാണുക . പരീക്ഷ നന്നാവുന്നതില്‍ ആരോഗ്യാവ സ്ഥ യ്ക്കും ,ജാഗ്രതയ്ക്കും നല്ല പങ്കുണ്ട് .പോഷകാംശങ്ങള്‍ ചേര്‍ന്ന ആഹാരം കഴിക്കുക .കളിക്കുവാനായി ഒരു മണിക്കൂറെങ്കിലും മാറ്റി വെക്കുക .കൂട്ടുകാരുമായി ചേര്‍ന്ന് ടേബിള്‍ ടെന്നി സൊ ,ബാറ്റ് മിന്ടനോ കളിക്കുന്നത് ഉത്തമം .(ഒബാമ അങ്ങിനെ ചെയ്തിരുന്നു ) രക്ഷിതാ ക്കള്‍ക്കും പിരിമുറുക്കം ഉണ്ടായേക്കാം .അതുകാരണം കുട്ടികളുമായി അര മണിക്കൂര്‍ നടക്കാന്‍ പോവുക . പഠിത്തമല്ലാത്ത മറ്റെന്തെങ്കിലും സംസാരിച്ചു നടക്കുക .മുന്‍ വര്‍ഷങ്ങളിലെ ബോര്‍ഡ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ മാതൃക യാക്കി ഉത്തര മെഴുതി പഠിക്കുക . പരീക്ഷയുടെ താളം അനുഭവ പ്പെടട്ടെ യാദ്യം. ആഗ്രഹിച്ചത്‌ പോലെ നന്നായില്ല ഒരു പരീക്ഷ എങ്കില്‍ അടുത്ത പരീക്ഷയെ അത് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം .അടുത്ത പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടി നഷ്ടം പരിഹരിക്കാമെ ന്നുറപ്പിക്കണം .ശുഭാശംസകള്‍ ! ബോര്‍ഡ് പരീക്ഷയ്ക്കൊരു നല്ല അങ്കം കുറിക്കൂ ! പന്ത്രണ്ടാം ക്ലാസുകാരെ നിങ്ങള്‍ കോളേജില്‍ പോവുകയല്ലേ !!.


 

പ്രവാസി

മരുപ്പച്ചയെ പ്രണയിച്ച് മണല്‍കാറ്റിലൂടെ അലയുന്ന പ്രവാസി... നീ അറിയുന്നുവോ നീ മുന്നേറുംതോറും മരുപ്പച്ച നിന്നില്‍നിന്നകലുന്നുവെന്ന്...?

മണ്ണില്‍ ശ്വാസം നിലച്ച് ആഴ്നിറങ്ങിയ നിന്‍ വേരുകള്‍ ചില്ലകളില്‍ പൂ വിടര്‍ത്തുന്നതും കായ് വക്ക്യുന്നതും ഒന്നു കാണാന്‍ പോലും നിനക്കാവുന്നില്ലല്ലോ...



തന്റെ ചില്ലകളെ തളിരണിയിക്കാന്‍ മണ്ണിനടിയില്‍ ഒളിച്ചവന്‍.
അറിയുക നീ.. അവനില്ലാതെയില്ല ഒരു ഹരിത വര്‍ണ്ണവുമിവിടെ.




ഒരുനാള്‍ തിരിച്ചറിയും എന്ന പ്രതീക്ഷയസ്ഥമിച്ച് മണ്ണില്‍ കുഴിച്ചുമൂടാന്‍ വിധിക്കപ്പെട്ടവന്‍ നീ... പ്രവാസി...

-Shabeer
shabyrv@gmail.com
.........................................................................................................







ഹാര്‍ട്ട് അറ്റാക്ക് നാദാപുരം സ്റ്റയില്‍:
രണ്ടു നേരം പല്ലുതേച്ചാല്‍ഹൃദയാ ഘാതം വരാനുള്ള സാദ്യത കുറയും എന്നറിഞ്ഞു ഞാന്‍ രണ്ടു നേരം പല്ല് തേക്കുമായിരുന്നു.രാവിലെ എന്നും അര മണിക്കൂര്‍ നടന്നാല്‍ ഹൃദയം തകരില്ലെന്നു അറിഞ്ഞിട്ട്ട്ഞാന്‍ പതിവായി നടക്കുമായിരുന്നു .രാത്രി ഭക്ഷണം തീരെ കുറച്ചാല്‍ ഹൃദയാ ഘാതം വരാനുള്ള സാധ്യത കുറവാണെന്ന് അറിഞ്ഞിട്ട്ട് ഞാന്‍ ഡിന്നര്‍ ഒഴിവാക്കിയിരുന്നു .എന്നും കട്ടന്‍ ചായ കുടിച്ചാല്‍ ഹൃദയത്തിന്റെ തകരാര്‍ കാര്യമായി കുറയ്ക്കാമെന്ന് അറിഞ്ഞിട്ട്ട് ,ഞാന്‍ കട്ടന്‍ ചായ പതിവായി കുടിച്ചിരുന്നു .ഇതൊക്കെ ചെയ്തിട്ടും ഒലിവ് എണ്ണയില്‍ പാകം ചെയ്തിട്ടും ധ്യാന ക്ലാസ്സുകളില്‍ പങ്കെടുത്തിട്ടും രണ്ടു പേര്‍ ഒരു ബോംബില്‍ പൊട്ടി ചിതറുന്നത് കണ്ടിട്ട് എന്റെ ഹൃദയം തകരാതിരി ക്കാന്‍ തരമില്ലായിരുന്നു .രണ്ടു പേര്‍ ഒരുമിച്ചു തകരുന്നത് കാണരുതെന്ന് എന്നോട് ആരും പറഞ്ഞിരുന്നില്ലായിരുന്നു
by.sana


കുബ്ബൂസ്


പകച്ചു നിന്നുപോയിട്ടുണ്ട് ആദ്യനാളുകളില്‍ ഞങ്ങള്‍ മലയാളികള്‍ നിനക്ക് മുന്നില്‍.


കൈയില്‍ കിട്ടിയ അപൂര്‍വ 'സംഭവത്തെ'തിരിച്ചും മറിച്ചും നോക്കുന്നതിനിടയില്‍ 'ചിരകാല പ്രവാസികള്‍' രണ്ടും മൂന്നുമെണ്ണം ചുരുട്ടിപ്പിടിച്ച് കറിയില്‍ മുക്കി അകത്താക്കുന്നത് കണ്ടപ്പോള്‍ ശരിക്കും തരിച്ചിരുന്നു പോയിട്ടുമുണ്ട്.


ഗ്രാമത്തിലെ മുതിര്‍ന്നവര്‍ കൊണ്ടുനടന്നിരുന്ന കൈപിടിയുള്ള 'പാളവിശറി'യാണ് അന്നൊക്കെ കുബ്ബൂസ് കാണുമ്പോള്‍ ഓര്‍മയില്‍ ആദ്യം ഓടിയെത്തിയിരുന്നത്.


നൈസ് പത്തിരിയുടെ കട്ടിയല്‍പം കൂടിപ്പോയതിന് ഉമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതെ 'ഇറങ്ങിപ്പോക്ക്' നടത്തിയിരുന്നവര്‍ക്ക് മുന്നില്‍ കുബ്ബൂസ്, നീ ശരിക്കുമൊരു വില്ലന്‍ തന്നെയായിരുന്നു.


ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ 'നാടുകടത്തപ്പെട്ടവന്റെ' ദുഃഖത്തിനു മീതെ സമര്‍പ്പിക്കപ്പെട്ട ആദ്യത്തെ വെല്ലുവിളിയായിരുന്നു കുബ്ബൂസ്.


അറബിയിലെ 'ഖുബ്‌സ്' എന്ന വാചകത്തിന് മലയാളി നല്‍കിയ ട്രാന്‍സലേഷനായിരുന്നു കുബ്ബൂസ്. അറബ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമായി പ്രവാചക കാലത്തിനും മുമ്പുതന്നെ ഖുബ്‌സ് എന്ന വിഭവം ഉണ്ടായിരുന്നതായി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മനസ്സിലാക്കാം.


അരിയാഹാരത്തിനപ്പുറം മിക്കവാറും അറ ബ് രാജ്യങ്ങളിലെയും ജനതയുടെ മുഖ്യാഹാരത്തിന്റെ ഭാഗമാണ് കുബ്ബൂസ്. ലബനാന്‍, മിസ്ര്‍, ഇറാന്‍, തുര്‍ക്കി തുടങ്ങി മിക്ക രാജ്യങ്ങള്‍ക്കും കുബ്ബൂസിന് അവരുടേതായ ചില രീതികളും സവിശേഷമായ 'കൂട്ടുകളുമുണ്ട്'.


ഇത്രയൊക്കെയാണെങ്കില്‍ നമ്മള്‍ മലയാളികള്‍ കുബ്ബൂസ് എന്ന റൊട്ടി കാണാന്‍ തുടങ്ങിയത് 'പ്രവാസയാത്ര' ആരംഭിച്ച നാള്‍ മുതലാണ്. ഇത് പഴയ പ്രവാസിയുടെ കഥ. അഭിനവ പ്രവാസി പക്ഷേ, കോഴിക്കോട്ടങ്ങാടിയിലെ ശവര്‍മ കടയില്‍ നിന്ന് എത്രയോ തവണ കുബ്ബൂസ് അകത്താക്കിയ ശേഷമാണ് ഗള്‍ഫിലെ യഥാര്‍ഥ കുബ്ബൂസിന് മുന്നിലെത്തുന്നത്. അതു കൊണ്ടുതന്നെ മേല്‍പറഞ്ഞ പല വാചകങ്ങളും അവര്‍ക്ക് വേണ്ടിയല്ലതാനും.


സ്വന്തം രാജ്യത്തെ മുഖ്യാഹാരത്തിന്റെ ഭാഗമല്ലെങ്കിലും പ്രവാസി മലയാളികളും കുബ്ബൂസും തമ്മില്‍ ഇഴപിരിക്കാനാകാത്ത ചില ആത്മ ബന്ധങ്ങളുണ്ടെന്ന കാര്യം നിസ്സംശയമാണ്.


പ്രവാസികളുടെ 'ദേശീയഭക്ഷണം' എന്ന വിശേഷണമായിരിക്കും കുബ്ബൂസിന് നല്‍കാവുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് തോന്നുന്നു. ഗള്‍ഫിലെ പണക്കാരന്റെയും പാവപ്പെട്ടവന്റെയും ഇടയിലെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നത് വെറും രണ്ടര ദിര്‍ഹമിന്റെ കുബ്ബൂസ് പാക്കറ്റിന് മുന്നില്‍ മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.


ഏറ്റവും ചെലവ് കുറഞ്ഞ ഭക്ഷണമെന്ന പ്രത്യേകതയും കുബ്ബൂസിന് അവകാശപ്പെട്ടതാണ്. വെറും പച്ചവെള്ളവും കുബ്ബൂസും മാത്രം ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തിയിരുന്ന പ്രവാസികളുടെ കദനകഥകള്‍ പലവുരു, കഥകളിലും സിനിമയിലും ചാനലിലും വാര്‍ത്തകളിലും നാം വായിച്ചതും പ്രവാസ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതുമാണ്. പ്രവാസത്തിന്റെ കയ്പുള്ള ആ ഓര്‍മകളില്‍ നിന്നാണ് മലയാളിക്ക് കുബ്ബൂസുമായി വൈകാരികമായ ഒരാത്മ ബന്ധം കൈവന്നതെന്ന് മനസ്സിലാക്കാം.


സാമ്പത്തിക ലാഭത്തിനപ്പുറം ഏറ്റവും എളുപ്പമാണ് കുബ്ബൂസിന്റെ ലഭ്യതയും ഉപയോഗവും. ഏതു പാതിരാത്രിയിലും വീട്ടിലെത്തുന്ന അതിഥിക്ക് എന്തു കൊടുക്കുമെന്ന ടെന്‍ഷനൊന്നും ഗള്‍ഫിലെ വീട്ടമ്മമാര്‍ക്കുണ്ടാവില്ല. അവിചാരിതമായി കയറിവരുന്ന അതിഥിയാകട്ടെ ഒരു കുബ്ബൂസ് പാക്കറ്റെങ്കിലും സമീപത്തെ ഗ്രോസറിയില്‍ ലഭ്യമായിരിക്കുമെന്ന ആത്മവിശ്വാസത്തിലുമായിരിക്കും. അതിരാവിലെ ഉണര്‍ന്ന് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണമൊരുക്കാന്‍ മടിയുള്ള വീട്ടമ്മമാര്‍ പറയും, കുബ്ബൂസ് കണ്ടുപിടിച്ചവര്‍ക്ക് നന്ദി.


ബാച്ചിലര്‍ മുറികളിലാകട്ടെ വൈകുന്നേരത്തോടെ അഞ്ചോ ആറോ തടിച്ച കുബ്ബൂസ് പാക്കറ്റുകള്‍ പടികടന്നകത്തു വരും. പത്ത്, പന്ത്രണ്ട് മണിയാകുമ്പോള്‍ ഒഴിഞ്ഞ പാക്കറ്റുകള്‍ ഒരു കറുത്ത കവറില്‍ പുറത്തേക്ക് ‍ഗമിക്കും. വൈകിയെത്തുന്ന "തല തെറിച്ഛവന്മാര്‍ക്ക്" കാണാനാവുക ഒഴിഞ്ഞ കവറിലെ കൂറകളുടെ സമ്മേളനത്തിനിടയില്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന ഒരു കഷണം കുബ്ബൂസായിരിക്കും.പുറത്ത് കടകളൊക്കെ അടച്ചു കഴിഞ്ഞിട്ടുണ്ടാവും .ജഗിലെ പച്ച വെള്ളത്തിനൊക്കെ അപ്പോള്‍ എന്തൊരു രുചിയാണന്നോ?


ഇതിനിടയില്‍ എത്രപേരാണ് കുബ്ബൂസുമായി മല്‍പിടുത്തം നടത്തുന്നത്. എത്രയെത്ര കമന്റുകളാണ് പരസ്പരം പങ്കുവെച്ചത്. ബാച്ചിലര്‍ ജീവിതത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളില്‍ ഓരോ പ്രവാസികളും പറയാനുണ്ടാകും ഖുബ്ബൂസിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന കുബ്ബൂസ് പാക്കറ്റുകള്‍ കവറിലാക്കി നാട്ടിലേക്ക് പോകുന്ന കൂട്ടുകാരന്റെ ലഗേജില്‍ തിരുകിക്കയറ്റുന്ന ഹോബി, ബാച്ചിലര്‍ മുറികളില്‍ ഇന്നും തുടരുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ എയര്‍ ഇന്ത്യയുടെ വഞ്ചനയില്‍ കുടുങ്ങി നരകയാതന അനുഭവിച്ചവരില്‍ ചിലരെങ്കിലും സ്വന്തം ബ്രീഫ്‌കേസില്‍ സുഹൃത്ത് തിരുകിക്കയറ്റിയ കുബ്ബൂസില്‍ ആശ്വാസം കണ്ടെത്തിയത് പിന്നീട് വലിയ അനുഗ്രഹമായി മാറിയ കഥകളും ഇപ്പോള്‍ പ്രചാരത്തിലുണ്ട്.


കേവലം ഭക്ഷണമെന്നതിനപ്പുറമാണ് മലയാളിയുടെ കുബ്ബൂസ് ബന്ധം. കുബ്ബൂസ് നിര്‍മാണം മുതല്‍ വിപണനം വരെയുള്ള ഓരോ ഘട്ടത്തിലും മലയാളിയുടെ 'കൈയൊപ്പ്' പതിഞ്ഞിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. അസംഖ്യം ബേക്കറികളിലെ കുബ്ബൂസിന് മാവൊരുക്കുന്നവര്‍ മുതല്‍, മെഷീന്‍ ഓപറേറ്റര്‍മാരും വാനില്‍ കുബ്ബൂസ് ഗ്രോസറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലുമെത്തിക്കുന്നവരും വിപണനം ചെയ്യുന്ന ഗ്രോസറിക്കാരനും വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ് വരെ, എത്രയെത്ര മലയാളികള്‍!


ഹോട്ടലുകളിലും കഫ്റ്റീരിയകളിലും ശവര്‍മയും കബാബും ഗ്രില്‍ ചിക്കനും മറ്റുമായി കുബ്ബൂസിന്റെ 'സന്തത സഹചാരികളായ' അനേകായിരം തൊഴിലാളികള്‍.



തന്തൂരി റൊട്ടി, പഠാണി റൊട്ടി, ഇറാനി റൊട്ടി തുടങ്ങി കുബ്ബൂസിന്റെ വകഭേദങ്ങള്‍ ഗള്‍ഫില്‍ നിരവധിയുണ്ട്. എന്നാല്‍, പ്രവാസ മലയാളത്തോടൊപ്പം കടല്‍കടന്ന രുചിക്കൂട്ടില്‍, ശവര്‍മക്കും ബ്രോസ്റ്റിനും മറ്റു അറേബ്യന്‍ ഭക്ഷണങ്ങള്‍ക്കുമൊപ്പം മലയാള നാട്ടില്‍ രാജകീയ വരവേല്‍പ്പ് ലഭിക്കാന്‍ വിധി കുബ്ബൂസിനു മാത്രമായിരുന്നു. അങ്ങിനെ കുബ്ബൂസിന് പകരം വെക്കാന്‍ കുബ്ബൂസ് മാത്രമെന്ന കാര്യം പ്രിയപ്പെട്ട കുബ്ബൂസ്, നിനക്ക് മാത്രം അവകാശപ്പെടാവുന്ന വിലപ്പെട്ട അംഗീകാരമായി സ്‌നേഹപൂര്‍വം സമര്‍പ്പിക്കട്ടെ. 







.
Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.