█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

എസ് ടി ഡി ബൂത്തുകള്‍ ഓര്‍മ്മയാകുമ്പോള്‍..


സൂര്യന്റെ പൊന്‍ കിരണങ്ങള്‍ മരച്ചില്ല കള്കിടയിലൂടെ അരിച്ചിരങ്ങിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലെ വെള്ളിയാഴ്ചയിലെ പ്രഭാതം, സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന ഒരു സംഘം തന്നെ ആ ചെറിയ കെട്ടിടത്തിനു മുന്നില്‍ കാത്തു നില്കുന്നു. അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചം.. അവര്‍ക്ക് പിറകിലായി കടയുടെ നിരപ്പലകയില്‍ (ഷട്ടര്‍) STD ISD Local Call എന്ന് മഞ്ഞ പ്രതലത്തില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചത് അവ്യക്തമായി കാണാം..

മുന്നില്‍ തടിച്ചു കൂടിയ ആള്കൂട്ടതിനിടയിലൂടെ വികലാംഗനായ കടയുടമ പൂട്ട് തുറന്നു, നാട്ടുകാര്‍ എല്ലാവരും സഹായിച്ചു നിരപ്പലക എടുത്തു മാറ്റി, സ്വിച്ച് ഓണ്‍ ചെയ്തു , കസേരയില്‍ ഇരിക്കേണ്ട താമസം, ബെല്‍ അടിച്ചു...

"ഹലോ പരമേട്ടാ, എന്താ വിശേഷം, ഉമ്മ വന്നില്ലേ...."

"സുഖം തന്നെ കുട്ട്യേ..., ആനയ്ക്ക് സുഖല്ലേ..."

പിന്നെ മൌത്ത് പീസ്‌ കൈ കൊണ്ട് പൊത്തി പിടിച്ചു പുറത്തേക്കു നോക്കി പരമേട്ടന്‍ വിളിച്ചു പറഞ്ഞു-

"ബീവിത്താ, ഇങ്ങള്‍ക്കാന്, സുബൈര്‍ ആണ്, ദുബായീന്ന്...."

അതെ ഓരോരുത്തരുടെയും സ്വരം കേട്ടാല്‍ മതി ബൂതുടമക്ക് ആളെ മനസ്സിലാകാന്‍...

"ഇങ്ങള് അതിനകത്ത് കയറികൊളിന്‍, ഞാന്‍ ഇവിടെ വെക്കാ..."

ബീവിത്ത മഞ്ഞ മരക്കൂടിനകതെക്ക് കയറി...

അതെ, മഞ്ഞ പ്രതലത്തില്‍ വലിയ അക്ഷരങ്ങളാല്‍ STD ISD Local Call എന്നെഴുതിയ ആ കാബിന്‍, വെറുമൊരു മരപ്പെട്ടി മാത്രമല്ലായിരുന്നു.. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിവരങ്ങള്‍ കൈമാറാന്‍, എല്ലാവര്ക്കും പരിചിത മായ ആശ്രയമായിരുന്നു...

ആ കാബിനിലെ ടെലിഫോണിലൂടെ വന്നത് പോയതുമായ ശബ്ദ തരംഗങ്ങള്‍ സഞ്ചരിച്ചത് അവരുടെ ഹൃദയങ്ങളിലൂടെ ആയിരുന്നു...

വന്‍ മരങ്ങളുടെ സ്ഥാനം മൊബൈല്‍ ടവറുകള്‍ കയ്യടുക്കുന്നതിനു മുന്‍പാണ്.. നാട്ടിന്‍ പുറങ്ങളില്‍ ടെലിഫോണ്‍ ബൂതുണ്ടായിരുന്നു, ആ ബൂത്തായിരുന്നു ആ പ്രദേശത്തിന്റെ ജീവിതങ്ങളെ മുന്‍പോട്ടു നയിച്ചിരുന്നത്‌... ഔട്ട്‌ ഗോയിംഗ് കോളുകള്‍ കുറവും ഇന്‍കമിംഗ് കുറവുമായിരുന്ന കാലം..

ടെലിഫോണ്‍ ആരു അപൂര്‍വ വസ്തു, ഉള്ളവയാകട്ടെ, പ്രമാണിമാരുടെ മണി മാളികകളിലും..
സാധാരണക്കാരനും ധനികരും തമ്മില്‍ വലിയ അന്തരം നിലനിന്നിരുന്ന അക്കാലത്ത് പാവപ്പെട്ടവര്‍ക്ക് ഏക ആശ്രയ പബ്ലിക്‌ ടെലിഫോണ്‍ ബൂത്തുകള്‍ ആയിരുന്നു..
വെള്ളിയാഴ്ച്ച ആയിരുന്നു സാധാരണകാരായ പ്രവാസികള്‍ നാട്ടിലേക്ക് വിളിച്ചിരുന്നത്..

മകന്റെ സ്വരം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന അമ്മ, പ്രിയ തമന്റെ സുഖ വിവരങ്ങള്‍ അറിയാന്‍ കൊതിച്ചിരിക്കുന്ന പ്രിയതമ, അച്ഛനോട്‌ എന്തൊക്കെ കൊണ്ട് വരാന്‍ പറയണമെന്ന് മനക്കണക്ക് കൂട്ടി നില്‍കുന്ന കുട്ടികള്‍, വിസയുടെ കാര്യം തിരക്കാന്‍ കൂട്ടുകാരും ബന്ധുക്കളും...

വീണ്ടുംബെല്‍ മുഴങ്ങി
"സുജാതെ ദേ രാജപ്പനാണ്..."
പരമേട്ടന്‍ വീണ്ടും നീട്ടി വിളിച്ചു...

സുജാതയുടെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ച പ്രഭ...

ഒരു നോക്ക് കാണാന്‍ കൊതിച്ചിരിക്കുന്ന അവര്‍, ആ കൊച്ചു മരപ്പെട്ടിയില്‍ മധുരമൂറും വാക്കുകളാല്‍ നവ വസന്ത തീര്‍ത്തു.. കാണാ കിനാക്കള്‍ പങ്കു വെച്ചു... ടെലിഫോണ്‍ കൂടെ വന്ന അമ്മക്ക് കൈമാറി സാരി തലപ്പാല്‍ നെറ്റിയിലെ വിയര്‍പ്പു ഒപ്പുംപോള്‍ സിന്ധൂര സന്ധ്യയെ പോല്‍ അവളുടെ മുഖം ചുവന്നിരുന്നു... ഇനി കാത്തിരിപ്പ്‌... അടുത്ത വെള്ളിയാഴ്ച വരെ,,, അന്നാണത്രേ ദുബായില്‍ കുറഞ്ഞ പൈസക്ക്‌ വിളിക്കാന്‍ പറ്റുന്നെ..

ടെലിഫോണ്‍ ബൂത്തുകള്‍ നല്ലൊരു വാര്‍ത്ത‍ വിതരണ കേന്ദ്രം കൂടി ആയിരുന്നു അന്ന്.. മരണ വാര്‍ത്തകളും , ഗള്‍ഫിലെയും മറ്റ് അന്യ നാട്ടിലെയും വിശേഷങ്ങളും അവിടെ നിന്ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു...

മാസപ്പിറവി യും മറ്റു വാര്‍ത്തകളും കേള്‍ക്കാന്‍ , പരീക്ഷാ റിസല്‍റ്റ്‌ ഫാക്സ്‌ വരുന്നത് കാത്തു...
അങ്ങനെ ജീവിതത്തിലെ ഒത്തിരി കാര്യങ്ങള്‍ക്ക് ഒരാശ്രയമായിരുന്നു ടെലിഫോണ്‍ ബൂത്ത്... അവിടത്തെ നമ്പര്‍ മായ്ഞ്ഞ ബട്ടണുകള്‍ ഉള്ള , നിറം മങ്ങിയ ഫാക്സ്‌ മേഷീനിലൂടെ എത്ര എത്ര വിസകലാണ് നാട്ടിലെത്തിയത്...

കേരളത്തിലെ, എന്തിനു ഇന്ത്യയിലെ തന്നെ ഒട്ടു മിക്ക പ്രധാന നമ്പരുകളും ബൂതുടമക്ക് ഹൃദിസ്ഥം..
ഒരുപാട് പ്രണയങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട് ആ കൊച്ചു മരക്കൂട്... ഡിസ്പ്ലേയില്‍ സമയത്തോടൊപ്പം കോള്‍ ചാര്‍ജും മുന്നോട്ട് കുതിക്കുമ്പോള്‍ കാമുകീ കാമുകന്മാര്‍ പറയാനുള്ളത് പിന്നേക്ക് മാറ്റി വെച്ചു മനസില്ലാ മനസ്സോടെ റിസീവര്‍ വെക്കും....

സന്ധ്യ മയങ്ങിയാല്‍ ബൂത്തില്‍ നിന്നുയരുന്ന ശബ്ദങ്ങള്‍ക്ക്‌ തമിഴ്‌ ച്ചുവയാണ്.. തമിഴ്‌ നാട്ടില്‍ നിന്നും ഇവിടെ ജോലിക്കായി എത്തിയവരുടെ നീണ്ട നിര തന്നെ കാണും..
ആദ്യം ഒന്ന് വിളിച്ചു പൊണ്ടാട്ടി യെ വിളിക്കാന്‍ പറയും...
പിന്നെ അഞ്ചു മിനിട്ട് കഴിഞ്ഞു വീണ്ടും വിളിക്കും..

" എന്നാ അമ്മാ.. നല്ലാര്‍ക്കാ..." ദീര്‍ഖമായ കോള്‍...

കോള്‍ വിളിക്കുമ്പോള്‍ കോള്‍ ചാര്‍ജ് കുതിക്കുന്നത് പോലെ കാലവും കുതിച്ചു...
പല വീടുകളിലും ടെലിഫോണ്‍ എത്തി തുടങ്ങി...
മൊബൈല്‍ സര്‍വീസും തുടങ്ങി...

ഇന്‍കമിംഗ് കോളിന് പൈസ ഈടാക്കിയിരുന്ന ആദ്യ കാലത്ത് പ്രമാണിമാര്‍ , പോലീസുകാരുടെ കാരുടെ കയ്യിലുള്ള വയര്‍ ലെസ്‌ ഫോണ്‍ പോലെയുള്ള വലിയ അല്കാ ടെല്‍ മൊബൈല്‍ കയ്യില്‍ പിടിച്ചു ഗമയോടെ നടക്കും...

സര്‍ക്കാര്‍ ടെലികോം മേഖലയില്‍ സ്വകാര്യ കമ്പനികല്കും അനുവാദം കൊടുത്തതോടെ ടെലിഫോണ്‍ , മൊബൈല്‍ എന്നിവ സാര്‍വത്രികമായി...

ഇന്‍കമിംഗ് കോളുകള്‍ ഫ്രീയാക്കി... അനവധി നിരവധി ഓഫറുകള് മായി കമ്പനികള്‍ മത്സരിച്ചു..
കൊച്ചമ്മയുടെ കയ്യിലും, കോളേജ്‌ കുമാരിയുടെ ബാഗിലും, ചുള്ളന്മാരുടെ കീശയിലും, എന്തിനു സ്കൂള്‍ ബാഗില്‍ വരെ മൊബൈല്‍ സ്ഥാനം പിടിച്ചു..
മീന്കാരനും, ആട്ടോ ഡ്രൈവര്‍ക്കും, ചുമട്ടു തൊഴിലാളിക്കും മൊബൈല്‍ അത്യന്തപേക്ഷിതമായി..

"എന്നിലുണ്ട്‌ ചങ്കൂറ്റം " എന്ന റിലയന്‍സിന്റെ ആദ്യ കാല പരസ്യ വാചകം പോലെ പലരും 501 രൂപ കൊടുത്തു ചങ്കൂറ്റം കാണിച്ചു.. ബില്ലടക്കാത്തവരുടെ അടുത്ത് വന്നു കളക്ഷന്‍ ഗുണ്ടകള്‍ ചങ്കൂറ്റം കാണിച്ചു..

കോള്‍ റേറ്റ്‌ കുറഞ്ഞതിനൊപ്പം മൊബൈല്‍ പ്രണയങ്ങളും കുറ്റ കൃത്യങ്ങളും കൂടി വന്നു..
പല ഭാര്യമാര്‍ക്ക് ഭര്‍ത്താവിനെയും, ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെയും, കുഞ്ഞുങ്ങള്‍ക്ക് അമ്മയെയും നഷ്ടമായി...

അവിചാരിതമായി വന്ന ആ മിസ്കാള്‍ കണ്ടു തിരിച്ചു വിളിക്കാനും പരിചയ പ്പെടാനും തോന്നിയ ആ " ഐഡിയ "പലരുടെയും ജീവിതം മാറ്റി മറിച്ചു"
ഇന്റര്‍നെറ്റും മൊബൈലും സര്‍വ്വ സാധാരണമായി.. ഹൈടെക്‌ വിപ്ലവത്തില്‍ ഒരു കാലത്ത് ഗ്രാമങ്ങളുടെ നാഡീ സ്പന്ധനമായിരുന്ന ടെലിഫോണ്‍ ബൂത്തുകള്‍ നില നില്പിനായി പാട് പെട്ടു.. പെട്ടിക്കടക്കും തട്ടുകടക്കും മുന്നില്‍ വരെ സ്വകാര്യ കമ്പനികളുടെ കോയിന്‍ ബോക്സ്‌ ഫോണുകള്‍ നിലയുറപ്പിച്ചു...

പല ടെലിഫോണ്‍ ബൂത്തുകളും ഇന്റര്‍നെറ്റ്‌ കഫെ ആയും കമ്പ്യൂട്ടര്‍ സെന്റര് ആയും മൊബൈല്‍ ഷോപ്പ് ആയും കാലത്തിനൊത്ത് രൂപം മാറി, ചിലത് മൊബൈല്‍ റീ ചാര്‍ജ്‌ കാര്‍ഡ് വിറ്റും ഗള്‍ഫ്‌ കോള്‍ കണക്റ്റ്‌ ചെയ്തും നിലനില്പിനായി കേഴുന്നു...

5 comments:

  1. once upon a time there was telephone booths. എന്ന് നമ്മുടെ മക്കള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടി വരും.. നന്നായി പറഞ്ഞിരിക്കുന്നു

    ReplyDelete
  2. these days if you to kerala and go out without a mobile you wont be able to make a phone call because all std booths are closed now.kalikalam

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.