എന്നത്തേയും പോലെ ഇന്നും രാത്രി ,
ഫേസ് ബുക്കിലെയും ഗൂഗിള്‍ ടോകിലെയും ചാറ്റ്കാരെ
എല്ലാം താരാട്ടു പടിയും കഥകള്‍ പറഞ്ഞും ഉറങ്ങാന്‍ പറഞ്ഞയച് മെയിലുകള്‍ എല്ലാം സോര്‍ട്ട് ചെയ്ത്
ഇന്‍ബോക്സില്‍ കിട്ടിയ ആട് ജീവിതവും വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ആണ്,
എനിക്കും ഉറങ്ങാനുള്ള സിഗ്നല്‍ കിട്ടിയത്.ഒരു എലി വന്നു ഡോറില്‍ മുട്ടുന്നു . ഇതു
പതിവുള്ളതാണ് . കാരണം ഞാനും കൂടി പോയ് കിടന്നിട്ടു വേണം എലിക്കു
ഭക്ഷണ അവശിഷ്ടങ്ങല്‍ക്കായ് തിരച്ചില്‍ ആരംഭിക്കാന്‍ .അതായത് സപ്പര്‍ കഴിക്കാന്‍.
അത് വളരെ ന്യായമായ ഒരു ആവശ്യം തന്നെ ആണ് .എലിയും ഈ മരുഭൂമിയുടെ
ഒരു അവകാശി ആണല്ലോ !ഒന്ന് രണ്ടു പ്രാവശ്യം വിഷം വെച്ചിട്ടും നെട്ടുരാനോടാനോട
നിന്റെ കളി എന്നാ മട്ടില്‍ പിടി തരാതെ നില്‍ക്കുകയാണ് .
എലിയെ കണ്ടപ്പോഴാണ് മറ്റൊരു കാര്യം ഓര്മ വന്നത് .അലക്കിയിട്ടത് ഇതു വരെ
എടുത്തു വെച്ചിട്ടില്ല എന്നു.ഇപ്പോള്‍ എടുത്തു വെക്കാതെ ഉറങ്ങാന്‍ പോയാല്‍
നാളെ ഒരു പക്ഷെ അതില്‍ ഏതെങ്കിലും ഒന്ന് എലിക്കു സുഗപ്രസവത്തിനുള്ള
ബെഡ് ആയ് മാറും.
എലിയുടെ ആ പതുങ്ങി നിന്ന് കൊണ്ടുള്ള ഒളിച്ചു നോട്ടത്തില്‍
അങ്ങിനെ ഒരു ലക്ഷ്യവും ഇല്ലെ എന്നും എനിക്ക് തോന്നതില്ലതില്ല .
ഇനി ഒരു ജോലി കൂടി ബാകി ഉണ്ട്.കുട്ടികള്‍ക്ക് ചോറ് കൊടുക്കണം അല്ല
മൂട്ടകള്‍ക്ക് ചോര കൊടുക്കണം എന്നു.അതും നിത്യേന ഉള്ള ഒരു വഴിപാട് ആണ്.
കുറെ നേരമായ് പാവങ്ങള്‍ ഉറങ്ങാതെ കാത്തിരിക്കുകയാവും .
അവരും കൂടെ പൊറുക്കുന്നവര്‍ ആണല്ലോ.അത് കൊണ്ട് തന്നെ കൂടപ്പിറപ്പുകള്‍ ആണ്.
വെളിച്ചം ദുഖമാണ് ഉണ്ണി
തമസ്സല്ലോ സുഘപ്രദം . എന്ന കവി വാക്കുകള്‍ക്ക് അര്‍ത്ഥ വ്യാപ്തി നല്‍കിക്കൊണ്ട്
റൂമില്‍ എല്ലാവരും നല്ല ഉറക്കത്തില്‍ ആണ് .കാഴ്ച്ചയില്‍ അങ്ങിനെ ആണെങ്കിലും
പലരും എന്തൊക്കെയോ പറയുന്നുണ് ട് . ഒരാള്‍ തന്റെ കടയില്‍ ഇന്നു നടന്ന കച്ചവടത്തിന്റെ
ലാഭ നഷ്ട കണക്കുകള്‍ ആണെന്ന് തോന്നുന്നു.
മറ്റൊരാള്‍ തനിക്കു പിറന്ന കുഞ്ഞിനെ കൊന്ജിക്കുകയാണ് .പാവം നേരിട്ട് കണ്ടിട്ട് പോലുമില്ല .ശരീരം ഇവ്ടെയും മനസ്സ് നാട്ടിലും.ഇടക്ക് ഭാര്യയെ ചീത്ത പറയുന്നുമുണ്ട്.
രാത്രി ജോലി കഴിഞ്ഞു വന്നു ഭക്ഷണം കഴിച്ചു നേരെ പോയത് കമ്പ്യൂട്ടറിന്റെ മുന്നിലെക്കായിരുന്നു.ഒരു മണിക്കൂര്‍ നേരം ഭാര്യയുമായ് സംസാരം .എന്നിട്ട് നേരെ കട്ടിലില്‍ കേറി കിടക്കും .അതിന്റെ ബാക്കി ആണു ഇപ്പോള്‍ കേട്ട് കൊണ്ടിരിക്കുന്നത്.
വേറൊരാള്‍ അടുത്ത മാസം നാട്ടില്‍ പോകുകയാണ് .അതിന്റെ സന്തോഷത്തില്‍ കിടന്നതാണ്.ഫെയര്‍നെസ് ക്രീം ചെറുത് പോരെ എന്നു ചോദിക്കുന്നുണ്ട്.
സത്യത്തില്‍ മെന്റല്‍ ഹോസ്പിടലും ഈ റൂമും തമ്മില്‍ എന്താണ് വ്യത്യാസം ?
ഇവിടെ ഉറക്കത്തില്‍ പറയുന്നത് അവിടെ ഉണര്‍ച്ചയില്‍ പറയുന്നു.എല്ലാവര്ക്കും മേന്റെല്‍ ആണോ?അത് വേണ്ടാ.അപ്പൊ നിങ്ങള്‍ പറയും ഇതു എഴുതുന്ന നീയും ആ കൂട്ടത്തില്‍ പെട്ടതല്ലേ എന്നു. ഏതായാലും ഒന്ന് കിടന്നു നോക്കാം .
എന്റെ സ്വപ്നങ്ങള്‍ ആകുന്ന
കിടക്ക വിരിച്ചു മോഹങ്ങളെ തലയിണ ആക്കി കണ്ണുനീര്‍ കൊണ്ട് വുളു എടുത്തു,
പ്രതീക്ഷകളെ തസ്ബീഹുകള്‍ ആക്കി വിരഹ ദു:ഖങ്ങളെയും
കെട്ടിപ്പിടിച്ചു ഉറങ്ങാന്‍ കിടക്കവേ ,
നാളെ നടക്കാനിരിക്കുന്നതിനെക്കാള്‍ ഇന്ന് നടന്ന സംഭവങ്ങള്‍ ആയിരുന്നു മനസ്സില്‍
തികട്ടി വന്നു കൊണ്ടിരുന്നത് . ഏതൊരു പ്രവാസിയും പോലെ
മറ്റുള്ളവര്‍ കൂര്‍ക്കം വലിക്കു മ്പോഴും എന്റെ കൂര്‍ക്കംവലി നെടുവീര്‍പ്പുകള്‍ ആയിരുന്നു.
അതെ ,എന്റെ കൂടപ്പിറപ്പുകളുടെ കൂട്ടത്തില്‍ നെടുവീര്‍പ്പും എത്തിയിട്ട് കാലം കുറെ ആയി .
ചുടു നിശ്വാസങ്ങള്‍ റൂമിലാകെ വ്യപിക്കുനത് കൊണ്ടാണെന്ന് തോന്നുന്നു ,
ഏസിക്ക് തീരെ തണുപ്പ് ഇല്ലാത്തത്.അതിനെ മുറുമുറുപ്പ് ഏസി
ഇടക്കിടക്ക് കാണിക്കുന്നുമുണ്ട്.ഒരിക്കല്‍ നാട്ടിലുള്ള സ്നേഹിതന് ഫോണ്‍ ചെയ്യുമ്പോള്‍
ഇടക്ക് ഞാന്‍ പറഞ്ഞു ഇവടെ ഭയങ്കര ചൂട് ആണു എന്ന്!
അപ്പോള്‍ അവന്‍ ചോദിക്കുകയാ അതിനു നിനക്കെന്താ എല്ലായിടത്തും
ഏസി അല്ലെ ,ഗള്‍ഫ് ഞാനും കുറെ കണ്ടതാ എന്ന് !
ഒരാഴ്ച വിസിടിങ്ങിനു അവനും ഇവിടെ ഒന്ന് വന്നു പോയതാ.
ഷോപ്പിംഗ് ഫെസ്റ്റിവല്‍ കാണാന്‍.അവന്റെ സംസാരം കേട്ടപ്പോള്‍ എനിക്കങ്ങു ചൊറിഞ്ഞു കേറി വന്നു .എല്ലാ പ്രവാസികളെയും മനസ്സില്‍ സ്മരിച്ചു കൊണ്ട് ഞാന്‍ ഒരു കാച്
അങ്ങ് കാച്ചി !
നീ ഒരാഴ്ച കൊണ്ട് കണ്ട ലുലുവും കാരിഫോരും ഷോപ്പിംഗ് മാളുകളും ഡാന്‍സ് ബാറുകളും ഒന്നും അല്ല യഥാര്‍ത്ഥ ഗള്‍ഫ്.യഥാര്‍ത്ഥ ഗള്‍ഫ് എന്താണ് എന്ന് നീ അറിയണം .
കോടിക്കനക്കായ പട്ടിണി പാവങ്ങളുടെയും നിരക്ഷരരുടെയും ഗള്‍ഫ് !
തോട്ടികളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും ഗള്‍ഫ്.
കുടുംബത്തിന്റെ ഒരു നേരത്തെ അത്താഴപട്ടിണി മാറ്റാന്‍ വേണ്ടി കിടപ്പാടം
പോലും പണയപ്പെടുത്തി ജോലി തെണ്ടുന്നവന്റെ ഗള്‍ഫ്.
തന്നെ പോലുള്ള കോണ്‍ട്രാക്ടര്‍മാര്‍ക്ക് ഈ ഗള്‍ഫെന്ന മഹമരുബൂമിയുടെ
സോള്‍ ...ആത്മാവ് തൊട്ടറിയാനുള്ള സെന്സ് ഉണ്ടാവണം സെന്സിബിലിടി
ഉണ്ടാവണം .മുന്നാമത്തെ ഇബ്ലിടി കൂടി പറയും മുന്പ് അവന്‍ ഫോണ്‍
കട്ട് ചെയ്ത് പോയ്കളഞ്ഞു .ഇത് കൂടാതെ പുതിയ കുറച്ചു ഡയലോഗുകള്‍
കൂടി ഉണ്ടായിരുന്നു .പക്ഷെ മുഴുവന്‍ പറയും മുന്പ് കട്ട് ആയ്.
ഇനി മേലില്‍ അവന്‍ ഒരു ഗള്‍ഫ്‌കാരനോടും എസിയെ കുറിച്ച് പറയില്ല .
ഉറക്കം വന്നു കുട്ടു കിടക്കാന്‍ യാമങ്ങള്‍ ഇനിയും കഴിയണം !
കാരണം ഇപ്പോള്‍ എന്റെ ചുറ്റും വട്ടം കൂടി നില്‍ക്കുന്ന പ്രതീക്ഷകള്‍ വളര്‍ച്ച പ്രാപിക് കുന്ന
സമയം ആണ് . അത് കൊണ്ടാവും അവള്‍ മടിച്ചു നില്‍ക്കുന്നത് .
മക്കളെ എല്ലാം ഉറക്കി വീട്ടിലെ എല്ലാ ലൈറ്റുകളും ഓഫാക്കി വാതിലെല്ലാം
അടച്ചു പരിസരം നിശബ്ദമാവാന്‍ കാ ത്തു നില്‍ക്കുന്ന ഭാര്യയെ പോലെ !
എല്ലാവരും പോകാന്‍ അവസാന നാള് വരെ എടുത്താ ലും അത് വരെയും ഞാന്‍
കാത്തു നില്ക്കാന്‍ തയ്യാറാണ് എന്നാ മട്ടിലാണ് അവളുടെ നില്‍പ്പ് .
ഉറക്കത്തിന്റെ ക്ഷമയ്ക്ക് ഒരതിരും ഇല്ല എന്നു തോന്നുന്നു.
പ്രവാസത്തിന്റെ വിസ തീരുന്നതും ജീവിതത്തിന്റെ തിരി താഴുന്നതും ഒരേ സമയം
ആവുമെന്ന് തോന്നുന്നു. കാരണം മനസ്സിന്റെ ചെറുപ്പം കാത്തു സൂക്ഷിക്കാന്‍ ശരീരം മടി കാണിക്കാന്‍
തുടങ്ങിയിട്ട് നാളുകള്‍ ഏറെയായ്! മാത്രമല്ല കൂടപ്പിറപ്പുകളുടെ കൂട്ടത്തില്‍ തണ്ടല്‍ വേദനയും
കിട്നിയിലെ കല്ലും പല്ല് വേദനയും പവര്‍ ഗ്ലാസ്സുമെല്ലാം കൂട്ട് കിടക്കാന്‍ തുടങ്ങിയിരിക്കുന്നു.
ക്ഷണിക്കാതെ വന്ന അതിഥികള്‍ ആണെങ്കിലും ആദിത്യ മര്യാദ കൈ വെടിയരുതല്ലോ.
അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കര്‍ത്താവിനെ മനസ്സില്‍ ദ്യാനിച്ചു കൊണ്ട്
ആരെയും വെറുപ്പിക്കാതെ കൂടെ കൂട്ടി !
ആരെയും വെറുപ്പിക്കാതെ കൂടെ കൂട്ടി !
ഈ അടുത്ത കാലത്ത് ഒരു പുതിയ അദിതി കൂടി വിരുന്ന് വന്നിട്ടുണ്ട് .
ഓര്മക്കുറവു അഥവാ മറവി.ജീവിതത്തിന്റെ ഏതു ശുഭ മുഹുര്തത്തിലാണ്
എന്റെ മനസ്സാ വരിച്ചതെന്ന് എനിക്കറിയില്ല.എങ്കിലും എല്ലായ്പ്പോഴും എന്റെ
കൂടെ തന്നെ ഉണ്ട്.ചില സമയത്ത് അത് അതിന്റെ ഉഗ്ര രൂപം പുറത്തെ ടുത്തപ്പോള്‍
എനിക്കുണ്ടായ നഷ്ടം വളരെ വലുതാ യിരുന്നു .നഷ്ടങ്ങളുടെ കണക്കു പുസ്തകത്തി ല്‍
പേജുകള്‍ ഒരുപാടുള്ളതു കൊണ്ടും സഹനമന്ത്രം ചെറുപ്പത്തിലേ അഭ്യസിച്ചത് കൊണ്ടും എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രശ്നം ആയ് കാണാന്‍ ഞാന്‍ തയ്യാര്‍
അല്ലായിരുന്നു .
മനോരാജ്യത്തില്‍ എന്തിനു അര്‍ദ്ധ രാജ്യം എന്നു പഠിപ്പിച്ച സാറിന്റെ വാക്കുകള്‍
അന്വര്തമാകുമാര് പ്രതീക്ഷകള്‍ അതിന്റെ വളര്‍ച്ച ഇരുമ്പ് കട്ടിലിന്റെ കരകര ശബ്ധത്തില്‍
ഉറക്കെ പ്രക്യാപിച്ചു കൊണ്ടിരുന്നു .ലോകമൊട്ടാകെ സാമ്പത്തിക മാന്ന്യത്തില്‍
അകപ്പെട്ടതൊന്നും ഈ പ്രതീക്ഷ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.അസ്തമിക്കാന്‍ എനിക്ക് മനസ്സില്ല എന്നാ മട്ടില്‍ അര്‍ദ്ധ രാത്രിയിലും ഉദിച്ചു കൊണ്ടിരിക്കുകയാണ് .
പെട്ടെന്നാണ് അടുത്ത ബെഡില്‍ നിന്ന് ഒരു നിലവിളി കേട്ടത്.കരിങ്കല്ല് വീഴുന്നെ !കരിങ്കല്ല് വീഴുന്നെ ഓടിവായോ എന്നു .ഉടന്‍ തന്നെ വേറെ ഒരു നിലവിളിയും കേള്‍ക്കുന്നു !
എന്റെ ബെഡ്ഇന് അടിയില്‍ കള്ളന്‍! എന്റെ ബെഡ് ഇന്‍ അടിയില്‍ കള്ളന്‍! എന്നു .
മൂന്നാമത്തവന്‍ എന്റെ കട്ടിലിനടിയില്‍ പോലീസ് എന്നു പറയുന്നതിന് മുന്പ്
ഞാന്‍ വേഗം മൊബൈല്‍ വെളിച്ചത്തില്‍ സംഗതി എന്താണെന്നു നോക്കി .
അപ്പോഴേക്കും വേറൊരാള്‍ എണിറ്റു ലൈറ്റ് ഇട്ടു.ഇപ്പോഴാണ് സംഗതികളുടെ
കിടപ്പ് വശം ശരിക്കും പിടികിട്ടിയത് .
ആദ്യം നിലവിളിച്ചവന്‍ തണ്ടല്‍ വേദന കാരണം കിടക്ക കട്ടിലില്‍ ചുമരിനോട് ചാരി വെച്ച് കട്ടിലില്‍ ആണ് കിടക്കുന്നത് .ഉറകത്തില്‍ അറിയാതെ എങ്ങിനെയോ കിടക്ക
ശരീരത്തിന് മുകളിലേക്ക് വീണു.കുറച്ചു കട്ടിയുള്ള കിടക്ക ആണ് .അവന്‍ വിജാരിച്ചത്
പഴയ ബില്‍ഡിംഗ് ആയതു കൊണ്ട് കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുകയാണ് എന്നാണ്.
അതാണ് കരിങ്കല്ല് വീണേ എന്നു പറഞ്ഞു നിലവിളിച്ചത് .രണ്ടാമത്തവന്‍
ആദ്യത്തെ ആളുടെ കരച്ചില്‍ കേട്ടതും കാര്യം മനസ്സിലാവാതെ ചാടി എഴുനേറ്റു.
എന്നിട്ട് ലൈറ്റ് ഇടാന്‍ വേണ്ടി രണ്ടു പ്രാവശ്യം വട്ടം തിരിഞ്ഞു .ഇരുട്ടായത്
കാരണം സ്വിച്ച് തപ്പിയിട്ടു കണ്ടില്ല .ആ സമയത്താണ് മൊബൈല്‍ വെളിച്ചം വരുന്നത്.
അപ്പോള്‍ അവന്‍ തന്റെ മുന്നിലുള്ള കട്ടിലിലേക്ക് നോക്കിയപ്പോള്‍ കണ്ടത് തന്റെ
ബെഡ്ഇനു അടിയില്‍ ഒരാള്‍ കിടക്കുന്നതാണ് .അവനു സത്യത്തില്‍ ഇരുട്ടത്ത് തിരിഞ്ഞപ്പോള്‍ ബെഡ് മാറിയതാണ് .അങ്ങിനെയാണ് അവന്റെ ബെഡ്ഇനു അടിയില്‍
കള്ളന്‍ വന്നത്! ആദ്യത്തവന്‍ എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടാമത്തവന്‍
എഴുനെല്‍ക്കതിരിക്കാന്‍ ബെഡ് പിടിച് അമര്തുകയാണ്. കാരണം കള്ളന്‍ അല്ലെ അടിയില്‍ കിടക്കുന്നത്.രക്ഷപ്പെടരുതല്ലോ. എന്തായാലും വളരെ കുറച്ചു സമയങ്ങള്‍ക്കുള്ളിനാണ്
എല്ലാം സംഭവിച്ചതും അവസാനിച്ചതും .റൂമില്‍ ആകെ ആറു പേരാണുള്ളത് .
അതില്‍ അഞ്ചു പേരും നടന്ന സം ഭവങ്ങളെ കുറിച്ച് ചര്‍ച്ച ചെയ് യുകയാണ്.
ചര്‍ച്ചയില്‍ ഇല്ലാത്തവന്‍ പുതപ്പിനുള്ളില്‍ നിന്നും തല മാത്രം പുറത്തേക്കിട്ടു
സംഗതികള്‍ എല്ലാം കണ്ടിരുന്നു.വീണ്ടും തല ഉള്ളിലേക്ക് വലിച് കമിഴ്ന്നു
കിടന്നു ചിരിക്കുകയാണ്.എന്താണ് ചിരിക്കുന്നത് എന്നു ചോദിച്ചപ്പോള്‍
അവന്‍ പറയുകയാ ,കുറെ ചിരികാനുള്ള വക ഉണ്ട് പക്ഷെ ഇപ്പൊ സമയം ഇല്ല.
ഉറങ്ങണം നാളെ എഴുനേറ്റു ബാകി ചിരിക്കാം .രാവിലെ ജോലിക്ക് പോകാനുള്ളതാണ്
ഇപ്പൊ ഉറങ്ങിയില്ലെങ്കില്‍ ശരിയാവില്ല എന്നൊക്കെ.
No comments:
Post a Comment