█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █


എന്‍റെ ഉപ്പയും ഗള്‍ഫിലാ.." എന്ന് പറയാന്‍ ഏത്‌ മക്കള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ അതിനു പിന്നിലുള്ള നൊമ്പരം, വേദന, ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗവും കുടുബത്തെ പിരിഞ്ഞു ജീവിക്കേണ്ടി വരുന്നതിന്‍റെ സങ്കടം.. ഇതൊന്നും ആരും ഓര്‍ക്കാറില്ല.

എന്‍റെ കുട്ടിക്കാലത്ത് ഉപ്പ വരുന്നത് ഒരു ഉത്സവം പോലെയായിരുന്നു. വരുന്നു എന്നറിഞ്ഞത് മുതല്‍ കൂട്ടുകാരോടുള്ള വീമ്പ് പറച്ചില്‍ , ഉപ്പ കൊണ്ട് വരാന്‍ പോകുന്ന സാധാങ്ങളെ പറ്റിയുള്ള വര്‍ണനകള്‍.. ഇടയ്ക്കു അനിയന്‍മാരുമായി വിക്രതി കാണിക്കുമ്പോ ഉമ്മ പറയും " ഉപ്പ വരുന്നുണ്ട് ശേരിയാക്കിതരാം" എന്ന് അന്നെരമുള്ള കുഞ്ഞു വേവലാതി ,, അങ്ങനെ ,അങ്ങനെ,,,,,,,,,,,,,,,

ഐയര്പോര്‍ടില്‍ പോകാനുള്ള ദിവസം ഉറക്കമേ വരില്ല ,,,, കാലത്ത് കുളിച്ചൊരുങ്ങി പോകുമ്പോള്‍ വല്ലാത്തൊരു സന്തോഷമാകും . എന്നാലും ഇടക്കൊരു പേടിയും ! ഉമ്മ പറഞ്ഞു കൊടുക്കോ ? ഉപ്പാടെ കയ്യിന്നു വഴക്ക് കേള്‍ക്കുമോ എന്നൊക്കെ.... എന്നാല്‍ അവിടെ എത്തി ഉപ്പയെ കാത്തിരിക്കുംബോള്‍ കാണാനുള്ള ഒരു വെഗ്രതയാകും ... ആദ്യം കാണുമ്പോള്‍ ഒരു കുഞ്ഞു നാണം . അടുത്ത് വന്നു മോളെ എന്ന വിളി എന്നിട്ടുള്ളൊരു ഉമ്മ വെക്കല്‍ ഇതിനെല്ലാം മധുരം ഏറെ യാണ്..........

പിന്നീട് വീട്ടിലെത്തും വരെ കൊണ്ട് വന്നതിനെ പറ്റിയാകും ചിന്ത.. എല്ലാം ഉണ്ടാകുമോ , മിട്ടായി എല്ലാര്ക്കും കൊടുക്കാനാകുമോ? കാരണം കൂട്ടുകാരികളോട് പറഞ്ഞിട്ടുണ്ടാകും ഉപ്പവന്നാല്‍ എല്ലാം കൊണ്ട് വന്നു തരാം എന്നൊക്കെ ...പിന്നീട് പ്പെട്ടി തുറക്കുമ്പോഴാകും രസം ..

ചിലപ്പോള്‍ നമ്മള്‍ പ്രത്യേകം പറഞ്ഞു കൊണ്ട് വന്നത് മറ്റു കുട്ടികള്‍ കൈക്കലാക്കുമ്പോള്‍ ഉള്ള നിരാശ,, മോഹിച്ചത് കിട്ടുമ്പോഴുള്ള സന്തോഷം എല്ലാം വല്ലാത്തൊരു ഓര്‍മ തന്നയാണ്... പിന്നീട് ഉപ്പ കൊണ്ടുവന്ന വസ്ത്രമിട്ടു കുട്ടികള്‍ക്ക് മിട്ടായിയും ടീച്ചര്‍ക്ക് പെനയുമോക്കെയായി ഒരു പോക്കുണ്ട് .. അന്ന് വെല്യ ഗമയിലാകും.. എന്തോ നേടി വരുന്ന പോലെ ,,,,,,,,,,,,,,,,,,,

ക്ലാസ്സിലെ മറ്റു ഗള്‍ഫുകാരുടെ മക്കളും അവരുടെ അച്ചന്മാര്‍ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ കൊണ്ടു വരുന്ന പേനയും മറ്റും ടീച്ചര്‍ക്ക് സമ്മാനിക്കാറുണ്ട്. അവര്‍ പഠിത്തത്തില്‍ അല്പം മോശമാണെങ്കിലും ടീച്ചര്‍ക്ക് അവരോട് ഒരു പ്രത്യേക വാത്സല്യമായിരുന്നു. ഇപ്പോള്‍ ഇതാ ഞാനും ആ വാത്സല്യത്തിനു ഉടമയാകാന്‍ പോകുന്നു..

ഇതൊരു കുഞ്ഞു മനസ്സിലെ ഗുല്ഫുകാരനായ ഉപ്പ വന്നാലുള്ള സന്തോഷവും ആനന്ദവുമാണു.... പക്ഷെ ഇന്നറിയാം എത്രയോ വേദനകള്‍ സ്വന്തം സന്തോഷങ്ങള്‍ എല്ലാം മറന്നാണ് അവിടെ ജീവിക്കുന്നത് എന്ന്.

അന്നൊക്കെ ഉപ്പായുടെ കൂടെ കിടന്നുറങ്ങാന്‍ വാശിപിടിച്ചിട്ടുണ്ട്. ഉമ്മ പല ഓഫറുകളും നല്‍കി പിന്തിരിപ്പിക്കുമ്പോള്‍ ദേഷ്യം തോന്നിയിരുന്നു. ഇന്ന് ഓര്‍ക്കുമ്പോള്‍ അറിയുന്നു. ഉപ്പവരുന്ന നാളുകളില്‍ മാത്രമാണു ഉമ്മയില്‍ സന്തോഷവും ആഹ്ലാദവുമൊക്കെ കണ്ടിട്ടുള്ളത്. വിരഹത്തിന്റെ നോവും വേവലാതികളുമൊക്കെ അന്നത്തെ ബാല്യത്തില്‍ അറിയാതെ പോയി. ഫോറിന്‍ സാധങ്ങളുടെ ഗന്ധത്തെ പുകഴ്ത്തി കൂട്ടുകാരോട് വാതോരാതെ സംസാരിച്ചിരുന്ന ബാല്യം.

പഴയ കാലത്തേ അപേക്ഷിച്ചു ഇന്ന് എത്രയോ മെച്ചപ്പെട്ടു. അന്നൊക്കെ വെള്ളിയാഴ്ചകളില്‍ അല്ലെങ്കില്‍ അഴച്ചയില്‍ രണ്ടു ദിവസം മാത്രമായിരുന്നു ഫോണ്‍ വിളിക്കല്‍ പക്ഷെ ഇന്ന് എന്നും കാണാനും വിളിക്കാനും എല്ലാമുള്ള സൌകര്യങ്ങള്‍ ഉണ്ട്.. എന്നും കാണുന്നു. അന്നൊക്കെ ഉപ്പ എന്ത് കൊണ്ട് വരുന്നു എങ്ങനാകും എന്നൊന്നും അറിയില്ല. പക്ഷെ ഇന്നോ , അവിടിരുന്നു കാണിക്കുന്നു ഇഷ്ടായില്ല എങ്കില്‍ പറയാന്‍ കഴിയും എന്തൊക്കെ ഉണ്ടെങ്കിലും ഉറ്റവരെ പിരിഞ്ഞിരിക്കുന്ന വേദന അത് വല്ലാത്ത ഒന്നാണെന്ന് ഉപ്പ പറയാറുണ്ട്,,,,,,,,,,,,,

നമ്മള്‍ കാത്തിരിക്കുന്ന ഗള്‍ഫുകാരന്‍ കാശുകാരന്‍ മാത്രമാണ്, വന്ന അന്ന് അകന്ന ബന്ധുക്കള്‍ പോലും കാണാന്‍ വരും എന്തേലും കിട്ടിയാലോ അവന്‍ ഗള്‍ഫിന്നു വന്നതല്ലേ എന്ന ഭാവത്തില്‍ , അത് വരെ ഒന്ന് കടന്നു നോക്ക പോലും ചെയ്യാത്തവര്‍ ,,,,,,,,,,,,,, എനിക്കറിയാവുന്നത് എന്‍റെ ഉപ്പയുടെ അനുഭവങ്ങല്‍ മാത്രമാണ് ഉമ്മ ഒരായിരം ആവര്‍ത്തി പറഞ്ഞു തന്നത്,,,,,,,ജോലി ഇല്ലാതെ കടത്തിണ്ണയില്‍ കിടന്നത്, പച്ചവെള്ളം കുടിച്ചു വിഷപ്പടക്കിയത് അജ്മാനിലെ വിസയുമായി അബൂദാബിയില്‍ ജോലി ചെയത് പോലീസ പിടിചു ജയിലില്‍ കിടന്നത് 11 പേരില്‍ 10 പേരെയുംകയറ്റി വിട്ടു അല്ലാഹുവിന്റെ ക്രപകൊണ്ടും ഒരു നല്ല മനുഷ്യന്‍റെ സഹായം കൊണ്ട് ഉപ്പ ഇന്ന് നല്ല ജോലിയിലാണ്. എന്നാലും ഉമ്മ ഓര്‍മിപ്പിക്കാറുണ്ട് ഉപ്പ അനുഭവിച്ച വേദനകളെയും യാതനകളെയും പറ്റി ,,
ഇത് പോലെ എത്രയോ ഉപ്പമാര്‍, സഹോദരന്മാര്‍ , ഗള്‍ഫിലുണ്ട്. അവരുടെ വേദനകള്‍ ആരും അറിയുന്നില്ല. എന്തെകിലും ആഗ്രഹിച്ചപോലെ കിട്ടിയില്ല എങ്കില്‍ പഴി പറയാന്‍ ആയിരം പേര്‍ കാണും, ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി മക്കളെയും കുടുബതെയും നല്ലനിലയില്‍ എത്തിച്ചു അവസാനം ശേഷിക്കുന്നത് പ്രഷറും ഷുഗറും കൊളസ്ട്രോളും മാത്രമാണ് . ഇതെല്ലം അറിയുന്നെകിലും എല്ലാ മക്കളും പറയും സന്തോഷത്തോടെ- "എന്‍റെ ഉപ്പയും ഗള്‍ഫിലാണു"
 

5 comments:

  1. galfilulla oro Aalkum parayanundh oru kuotam karyangal kelkan Aarum tayyaralla.....

    ReplyDelete
  2. കുഞ്ഞുനാളിലെ ഓര്‍മ്മ ഇപ്പോളും എന്റെ മനസ്സിലുണ്ട്! അന്നൊക്കെ ഉപ്പ വരുമ്പോള്‍ വല്ലാത്ത സന്തോഷം, പക്ഷെ ഇന്ന് ഉപ്പ ജീവിച്ചിരിപ്പില്ല അതോര്‍ക്കുമ്പോള്‍ വല്ലാത്ത വേതന തോന്നുന്നു.

    ReplyDelete
  3. ithile baalyam anubhavichu kazhinjathu, pravaasiyude vesham anubhavichukondirikkunnathu. jeevitham oroorutharilum vathyasthamaayirikkum pakshe ellaa pravaasikalkkum avarude kudumbathinum jeevitham carbon copy pole. thelimayile vathyaasam maathram............

    ReplyDelete

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.